കാറിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്തിയ 50 ലക്ഷണം രൂപ പിടികൂടി; 2 പേർ കസ്റ്റഡിയില്‍

Spread the love

 

 

 

കോഴിക്കോട് ∙ പേരാമ്പ്രയിൽ കാറിലെ പ്രത്യേക അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച അരക്കോടിയിലേറെ രൂപയുടെ കുഴൽപ്പണം പിടികൂടി. താമരശ്ശേരി സ്വദേശികളായ രണ്ടു പേർ പിടിയിൽ. താമരശ്ശേരി സ്വദേശികളായ അലി ഇർഷാദ്, സഫ്വാൻ എന്നിവരാണ് സംഭവത്തിൽ കസ്റ്റഡിയിലായത്.

 

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. കൂത്താളി മുതൽ ബ്ലോക്ക് ഓഫിസ് വരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡ്രൈവർ സീറ്റിന് അരികിൽ പ്രത്യേക അറയിലാണ് കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചിരുന്നത്.

 

 

രേഖകളില്ലാതെ കടത്തികൊണ്ടു വരികയായിരുന്ന 31.90 ലക്ഷത്തിന്റെ കുഴൽപ്പണം കഴിഞ്ഞ ഞായറാഴ്ച എക്സൈസും പിടികൂടിയിരുന്നു. കൊടുവള്ളി നല്ലുറമ്മിൽ മുഹമ്മദ് സാമിറിൽനിന്നാണ് ഞായറാഴ്ച പുലർച്ചെ തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പണം കണ്ടെത്തിയത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ്.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *