വാഹനം പാർക്ക് ചെയ്യുന്നതിലെ തർക്കം; കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ

Spread the love

 

 

കോഴിക്കോട് ∙ വാഹനം പാർക്ക് ചെയ്തതു ചോദ്യം ചെയ്ത മാത്തറ സ്വദേശി മുരളിയെ കുത്തി പരുക്കേൽപ്പിച്ച കിണാശ്ശേരി കടുക്കമ്പലം പുത്തലത്ത് വീട്ടിൽ മുഹമ്മദ് അമീഫ് (34) പന്തീരങ്കാവ് പൊലീസിന്റെ പിടിയിൽ. പ്രതി നിലവിൽ പള്ളിപ്പുറം മാമ്പുഴക്കാട്ട് കോളനിയിലാണ് താമസിക്കുന്നത്.

 

ഒളവണ്ണ പഞ്ചായത്ത്‌ റോഡിലൂടെ ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ റോഡിനു നടുവിൽ ബൈക്ക് നിർത്തിയിട്ടത് ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കം ഉണ്ടാകുകയും അതിനെ തുടർന്ന് പ്രതി മുരളിയെ തടഞ്ഞു വയ്ക്കുകയും മരക്കമ്പ് കൊണ്ട് മർദിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പേനാകത്തിപോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ട് മുഖത്തും കൈയിലും തുടയിലും കുത്തിപ്പരുക്കേൽപ്പിച്ചതായാണ് കേസ്. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സബ് ഇൻസ്പെക്ടർ സുനീഷ്, സിപിഒമാരായ അരുൺ ഘോഷ്, നിഷാദ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

  • Related Posts

    ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.   വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട്…

    ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ്…

    Leave a Reply

    Your email address will not be published. Required fields are marked *