പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം മുങ്ങിയ തരുവണ അബ്ദുൾ മജീദി(56)നെ മാനന്തവാടി പോലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി നവംബറിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഞായറാഴ്ച തമിഴ് നാട്ടിലെ കൃഷ്ണഗിരിയിൽ വച്ചാണ് ഇയാളെ…
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; പെട്രോൾ പമ്പ് ജീവനക്കാരന് ദാരുണാന്ത്യം
മാനന്തവാടി: മാനന്തവാടി – തവിഞ്ഞാൽ റൂട്ടിൽ ഒഴക്കോടിയിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വളാഡ് പെട്രോൾ പമ്പ് ജീവനക്കാരനും കാട്ടിമൂല സ്വദേശിയുമായ ആദിത്യൻ ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. ഗുരുതരമായി…
പരീക്ഷാപ്പേടി, സ്കൂളിലേക്കു പോകും വഴി പുഴയിൽ ചാടി പ്ലസ്ടു വിദ്യാർഥിനി; രക്ഷകരായി നാട്ടുകാർ
തിരുവനന്തപുരം∙ വെള്ളറട മണ്ഡപത്തിന്‍ കടവില്‍ പ്ലസ്ടു വിദ്യാര്‍ഥിനി പാലത്തില്‍നിന്ന് ആറ്റില്‍ ചാടിയത് പരിഭ്രാന്തിക്കിടയാക്കി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പരീക്ഷാപ്പേടി കൊണ്ടാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഒറ്റശേഖരമംഗലം സ്വദേശിയായ പെണ്‍കുട്ടിയാണ് രാവിലെ സ്‌കൂളിലേക്കു പോകുന്നതിനിടെ പാലത്തില്‍നിന്ന്…
കാണാതായ ആളെ കണ്ടെത്തി
പച്ചിലക്കാട് പടിക്കം വയലിലെ കടുവ സാന്നിധ്യമുള്ള പ്രദേശത്ത് കാണാതായ ആളെ കണ്ടെത്തി.വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു.
സ്വർണവില 99,000 രൂപ കടന്നു; ഉച്ചയ്ക്ക് പുത്തൻ റെക്കോർഡിട്ട് പവൻ
സ്വർണവില കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി പവന് 99,000 രൂപ കടന്നു. ഇന്നു രാവിലെയും ഉച്ചയ്ക്കുമായി 1,080 രൂപ വർധിച്ച് വില 99,280 രൂപയായി. നിലവിലെ ട്രെൻഡ് പരിഗണിച്ചാൽ ഇന്നുതന്നെയോ നാളെയോ ഒരുലക്ഷം രൂപയെന്ന മാന്ത്രികസംഖ്യ ഭേദിക്കും. കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രം പവന്…
സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
പുൽപ്പള്ളി: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാടിച്ചിറ, കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി(28)യെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തു വച്ചാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ…
കടുവ സാന്നിധ്യമുള്ള സ്ഥലത്ത് ഒരാളെ കാണാതായി
വയനാട്ടിൽ കടുവ സാന്നിധ്യമുള്ള സ്ഥലത്ത് ഒരാളെ കാണാതായതായി നാട്ടുകാർ. പച്ചിലക്കാട് തൈപ്പറമ്പിൽ ജോണി എന്നയാളുടെ ഷെഡ്ഡിൽ താമസിക്കുന്ന ബേബി (70 ) എന്നയാളെയാണ് കാണാതായത്. സ്ഥലത്ത് തിരച്ചിൽ തുടരുന്നു.
വിനോദയാത്രയിലെ തർക്കം തീർക്കാൻ വിളിച്ചുവരുത്തി; പ്ലസ് ടു വിദ്യാർഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മർദിച്ചു
പയ്യന്നൂർ ∙ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ്. കണ്ണൂർ പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ താൽക്കാലിക അധ്യാപകൻ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വിനോദയാത്രയ്ക്കിടെ തർക്കമുണ്ടായതിലെ…
ബസിനു തീപിടിച്ചു; ജീവനക്കാർ ഓടി രക്ഷപ്പെട്ടു
ഇരിട്ടി (കണ്ണൂർ) ∙ വിരാജ്പേട്ട റൂട്ടിൽ മാക്കൂട്ടം ചുരം പാതയിൽ സ്വകാര്യ ബസ് കത്തി നശിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് യാത്രക്കാരില്ലാതെ വരികയായിരുന്നു ബസ്. തീപിടിച്ച ഉടൻ ജീവനക്കാർ ഇറങ്ങി ഓടിയതിനാൽ…
ചുണ്ടേലിൽ എക്യുമെനിക്കൽ ക്രിസ്തുമസ് ആഘോഷവും ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന് സ്വീകരണവും നാളെ
കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ, ലത്തീന്‍ സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സഭ, യാക്കോബായ സഭ മലബാര്‍ ഭദ്രാസനം, സിഎസ്‌ഐസഭ, ലങ്കര മാര്‍ത്തോമാ സിറിയന്‍ സഭ, ഇന്ത്യ ഇവാന്‍ജലിക്കല്‍ ലൂഥറന്‍ സഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ…
















