വിനോദയാത്രയിലെ തർക്കം തീർക്കാൻ വിളിച്ചുവരുത്തി; പ്ലസ് ടു വിദ്യാർഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മർദിച്ചു

Spread the love

പയ്യന്നൂർ ∙ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ്. കണ്ണൂർ പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ താൽക്കാലിക അധ്യാപകൻ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

 

വിനോദയാത്രയ്ക്കിടെ തർക്കമുണ്ടായതിലെ വൈരാഗ്യമാണ് മർദനത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രശ്നം പറഞ്ഞുതീർക്കാൻ എന്ന പേരിൽ ലിജോ ജോൺ വിദ്യാർഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ലിജോ ജോണും സുഹൃത്തുക്കളും ചേർന്ന് വളഞ്ഞിട്ട് അടിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു.

 

നാലു പേർ ചേർന്ന് ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മർദിച്ചത്. വടി ഉപയോഗിച്ചും അടിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോൾ മർദനമേറ്റ പാടുകൾ കണ്ടതിനെ തുടർന്ന് വീട്ടുകാരാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്കേറ്റ മൂന്ന് വിദ്യാർഥികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Related Posts

    ജാതീയമായി അധിക്ഷേപിച്ചു, ഭീഷണപ്പെടുത്തി’; നിതിന്റെ മൃതദേഹം കണ്ട് തളർന്നു വീണ് മാതാപിതാക്കൾ

    Spread the love

    Spread the loveതിരുവനന്തപുരം∙ ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.   സംഭവത്തിൽ കോളജിനെതിരെ…

    ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.   വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട്…

    Leave a Reply

    Your email address will not be published. Required fields are marked *