സുൽത്താൻ ബത്തേരി മലവയൽ അമ്പുകുത്തി എടക്കൽ അമ്പലവയൽ പ്രൈവറ്റ് ബസ് പണിമുടക്ക് ചർച്ച ഇന്ന്
ബത്തേരി-അമ്പുകുത്തി – അമ്പലവയൽ റൂട്ടിൽ ബസ്സ് ജീവനക്കാരനെ ഈ റൂട്ടിൽ സമാന്തര സർവീസ് നടത്തുന്ന ഓട്ടോ ടാക്സി ഡ്രൈവർ മർദിച്ചതിനെ തുടർന്നുള്ള പണിമുടക്ക് അവസാനിപ്പിക്കുന്നതിനുള്ള ചർച്ച ഇന്ന് സുൽത്താൻ ബത്തേരിയിൽ. ബസ് സർവീസ് സമയം കേന്ദ്രീകരിച്ച് ഓട്ടോ ടാക്സി ജീപ്പ് തുടങ്ങിയ…
ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും
കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍ വകുപ്പിന്റെ ഓഫീസ്, പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലാണ്…
മോഷണം പോയ ഇന്നോവ കാർ കണ്ടെത്തി
കല്ലൂർ: ഇന്നലെ രാത്രി മോഷണം പോയ ഇന്നോവ കാർ പാടിച്ചിറയ്ക്കടുത്ത് തറപ്പത്ത് കവലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി സ്വദേശി സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള KL 11 BE 3663 നമ്പർ വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. വാഹനത്തിന്റെ ഉൾഭാഗം തകർത്ത നിലയിലാണ്.…
കെഎസ്ആർടിസി ബസ്സിടിച്ച് സൂചനാ ബോർഡ് തെറിച്ചു; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്
മാനന്തവാടി: അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് റോഡരികിലെ സൂചനാ ബോർഡിലിടിച്ച്, ബോർഡ് തെറിച്ചുവീണ് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബേഗൂർ ഉന്നതി സ്വദേശി സെൽവ(55)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കുട്ടത്ത് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ് തെറ്റ് റോഡിന് സമീപം വെച്ചാണ് അപകടമുണ്ടാക്കിയത്. …
ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; രണ്ടുദിവസത്തിനിടെ സ്വര്‍ണവിലയിലെ ഇടിവ് 1240 രൂപ
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. 89,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 11,135 രൂപയാണ് ഒരു…
വാഹനക്കടത്തിൽ അന്വേഷണത്തിന് ഭൂട്ടാൻ സർക്കാറും; അതിർത്തിയിൽ പരിശോധന ശക്തമാക്കും
ന്യൂഡൽഹി∙ ഭൂട്ടാനിൽ നിന്ന് നൂറുകണക്കിന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്കു കടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ഭൂട്ടാൻ സർക്കാറും. ഇന്ത്യ–ഭൂട്ടാൻ അധികൃതർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തതായും അതിർത്തിയിൽ പരിശോധന ശക്തമാക്കാൻ ധാരണയായതുമായാണ് റിപ്പോർട്ടുകൾ. ഭൂട്ടാൻ പട്ടാള വണ്ടികൾ ഉൾപ്പെടെ ഇന്ത്യയിലെത്തിയതിന്റെ…
സപ്ലൈകോയിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവില്‍ കാർഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റർ വെളിച്ചെണ്ണയാണ് നൽകുന്നത്. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും…
വിദ്യാർത്ഥി സൗഹൃദമായ പഠനത്തിനായി ഹയർ സെക്കന്ററി അധ്യയനസമയം മാറുന്നു
സംസ്ഥാനത്തെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആശ്വാസമായി, പഠനഭാരം കുറയ്ക്കുന്നതിനും കൂടുതൽ കാര്യക്ഷമമായ പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്കൂൾ സമയക്രമത്തിൽ സമഗ്രമായ പരിഷ്‌കരണം കൊണ്ടുവരാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. പലപ്പോഴും രാവിലെ നേരത്തെ സ്കൂളിലെത്തുന്നതും വൈകിട്ട് വൈകിട്ട് മടങ്ങുന്നതും…
യുഎസിൽ കാർഗോ വിമാനം തകർന്നുവീണു; അപകടം ടേക്ക് ഓഫിനു തൊട്ടു പിന്നാലെ
വാഷിങ്ടൻ∙ യുഎസിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നു വീണു. യണൈറ്റഡ് പാഴ്സൽ സർവിസിന്റെ (യുപിഎസ്) വിമാനത്തിൽ മൂന്നു ജീവനക്കാരാണുണ്ടായിരുന്നത്. ലൂയിസ്വില്ലയിലെ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്നതിനു പിന്നാലെ വിമാനം തകർന്നുവീഴുകയായിരുന്നു. പ്രാദേശിക സമയം വൈകിട്ട് 5.15നാണ്…
യുഎസിലെ ബന്ധുവിന്റെ ഫോൺ ഹാക്ക് ചെയ്തു; ഒറ്റ അക്ഷരത്തെറ്റിൽ പാളിയത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്
കുറുപ്പന്തറ (കോട്ടയം)∙ യുഎസിലുള്ള സഹോദരീഭർത്താവിന്റെ മൊബൈൽ ഹാക്ക് ചെയ്ത് റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥനിൽനിന്നു പണം തട്ടാൻ ശ്രമം. ഇംഗ്ലിഷ് മെസേജിൽ അക്ഷരത്തെറ്റ് കണ്ടതോടെ സംശയം തോന്നിയതിനാൽ പണം നഷ്ടമായില്ല. കുറുപ്പന്തറ ചിറയിൽ ജേക്കബ് തോമസിൽനിന്നാണ് പണം തട്ടാൻ ശ്രമം നടന്നത്. സുഹൃത്തിന്…
















