അതിജീവിതയോട് പോലീസുദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Spread the love

 

കൽപ്പറ്റ: അമ്പലവയൽ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ അതിജീവിതയോട് മോശമായി പെരുമാറിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.

 

വയനാട് ജില്ലാ പോലീസ് മേധാവി പരാതിയെകുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ മേയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സിറ്റിംഗ് തീയതി പിന്നീട് അറിയിക്കും.

 

ജേലിക്ക് നിന്നിരുന്ന വീട്ടിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടപ്പോഴാണ് 23 കാരിയായ പെൺകുട്ടി അമ്പലവയൽ പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്. രാത്രിയായതിനാൽ കൽപ്പറ്റ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്തിയ യുവതിയോട് പോലീസുദ്യോഗസ്ഥൻ മോശമായി സംസാരിച്ചെന്നാണ് പരാതി. എന്നാൽ പരാതിയില്ലെന്ന് അറിയിച്ചതുകൊണ്ടാണ് യുവതിയെ സംരക്ഷണ കേന്ദത്തിലേക്ക് മാറ്റിയതെന്ന് പോലീസ് പറഞ്ഞതായി മനസിലാക്കുന്നു.

 

ദൃശ്യമാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

  • Related Posts

    ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്

    Spread the love

    Spread the loveകണിയാമ്പറ്റ : പച്ചിലക്കാട് റോഡിൽ ഗുഡ്‌സ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുഡ്സ് ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ ഗുഡ്‌സ് ഡ്രൈവറെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം ഭാഗത്തു നിന്നും വന്ന കാർ തെറ്റായ ദിശയിൽ വന്നതാണ്…

    നരസ്സി പുഴയിൽ 48കാരന്റെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveപനമരം: പനമരം നീർവാരം നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി. കോട്ടവയൽ ഉന്നതിയിലെ അയ്യപ്പൻ (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്ത് എത്തി മൃതുദേഹം പുഴയിൽ നിന്നും പുറത്തെടുത്തു. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

    Leave a Reply

    Your email address will not be published. Required fields are marked *