ആ ക്യാമറ ‘വർക്കിങ്’ ആയിരുന്നു; ഒരു ലക്ഷം രൂപ വരെ പിഴയിട്ട് എംവിഡി, ‘പണി’ കിട്ടി നാട്ടുകാർ
എഐ ക്യാമറ പ്രവർത്തിക്കുന്നില്ലെന്നു കരുതി ഗതാഗത നിയമലംഘനം നടത്തിയവർക്കു പിഴയടയ്ക്കാനുള്ള നോട്ടിസുകൾ ഒന്നിച്ചയച്ച് മോട്ടർ വാഹന വകുപ്പ്. കുമ്പളയിൽ മുന്നൂറോളം പേർക്കാണ് എംവിഡിയുടെ നോട്ടിസ് ലഭിച്ചത്. പിഴത്തുക 7000 മുതൽ ഒരു ലക്ഷം വരെ നീളുന്നു.
പാക്കിസ്ഥാനിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വെടിവച്ചു കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം
പാക്കിസ്ഥാനിലെ ടിക്ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പതിനേഴുകാരി സനാ യൂസഫിനെ വെടിവച്ചുകൊന്നു. ഇസ്‍ലാമാബാദിലെ വീട്ടിലെത്തിയ ബന്ധുവാണ് സനയെ വെടിവച്ച് കൊലപ്പെടുത്തിയതെന്നാണു വിവരം. അക്രമി സ്ഥലത്തുനിന്നും ഉടൻ രക്ഷപ്പെട്ടെന്നും പൊലീസ് തിരച്ചിൽ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.