ആന ഇടഞ്ഞ് ആക്രമണം നടത്തിയാൽ ഉടമസ്ഥനും പാപ്പാൻമാർക്കും ഉത്തരവാദിത്വം,ഹൈക്കോടതി
ഉത്സവാഘോഷങ്ങൾക്കും മറ്റു ഘോഷയാത്രയ്‌ക്കുമിടയിൽ ആന ഇടഞ്ഞ് ആക്രമണം നടത്തിയാൽ ഉടമസ്ഥനും പാപ്പാൻമാർക്കുമാണ് പൂർണ ഉത്തരവാദിത്വമെന്ന് ഹൈക്കോടതി. 2008ൽ കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഘോഷയാത്രയിൽ ‘ബാസ്റ്റിൻ വിനയശങ്കർ’ എന്ന ആനയുടെ അക്രമണത്തിൽ മരിച്ച വിൻസെന്റിന്റെ കുടുംബാംഗങ്ങൾ നൽകിയ ഹർജിയിൽ 10,93,000 രൂപ നഷ്ടപരിഹാരം നൽകാനും…
നാലാം ക്ലാസിലെ അടി, 62–ാം വയസ്സിൽ തിരിച്ചടി
നാലാം ക്ലാസിൽ കിട്ടിയ അടിക്ക് 62–ാം വയസിൽ തിരിച്ചടി. മാലോം വെട്ടകൊമ്പിൽ ബാബുവിന്റെ (62) പരാതിയിൽ മാലോം സ്വദേശികളായ ബാലകൃഷ്ണൻ (62) വലിയപ്ലാക്കൽ മാത്യു (61) എന്നിവർക്കെതിരെ കേസെടുത്തു. ഒരാഴ്ച മുൻപ് മാലോം ടൗണിൽവച്ച് ബാലകൃഷ്ണനും ബാബുവും തമ്മിൽ വാക്കേറ്റം…
ബക്രീദ്: സർക്കാർ അവധി ശനിയാഴ്ച മാത്രം, തീരുമാനം മന്ത്രിസഭായോഗത്തിൽ
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച മാത്രം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രണ്ടു ദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. നാളത്തെ അവധിയാണ് മറ്റെന്നാളത്തേക്ക് മാറ്റിയത്. നേരത്തെ ജൂൺ 6നാണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനെ…
ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി; ചാലക്കുടിയിൽ അധ്യാപിക ആത്മഹത്യ ചെയ്തു
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ഹയർ സെക്കൻഡറി അധ്യാപിക പുഴയിലേയ്ക്കു ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പിൽ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവിൽ ജയപ്രകാശിന്റെ ഭാര്യയുമായ സിന്തോളാണു (സിന്ധു-40) മരിച്ചത്. നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ നിന്നാണു യാത്രക്കാരി…
രേഖയുടെ രണ്ടാം വിവാഹം 5 മാസം മുൻപ്, മൃതദേഹത്തിന് സമീപം ഭീഷണിക്കത്ത്; യുവതിയുടെയും അമ്മയുടെയും മരണം കൊലപാതകം
തൃശൂർ പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കാറളം വെള്ളാനി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെയാണ് പടിയൂർ പഞ്ചായത്തിനു സമീപമുള്ള വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി…
അയൽവാസിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി, നഗ്നചിത്രങ്ങൾ കാട്ടി പണം തട്ടി; യുവതി അറസ്റ്റിൽ
ഹണിട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ അർജുൻ ഗോപിയുടെ ഭാര്യ ധന്യ അർജുൻ (37) ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ഏപ്രിൽ 3നു ഗാന്ധിനഗർ പൊലീസ് റജിസ്റ്റർ ചെയ്ത…
കോവിഡ്,മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ നിർദ്ദേശം
ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ ആശുപത്രികളിലെ സജ്ജീകരണങ്ങൾ സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രിൽ ഇന്നു നടത്താനാണ് നിർദേശം. 24…
തീരത്ത് ഓർ മത്സ്യം, ഭൂകമ്പത്തിനും സൂനാമിയ്ക്കും മുൻപ് തീരത്തടിയുന്ന അപൂർവയിനം: ആശങ്ക
കടലിന്റെ അടിത്തട്ടിൽ കഴിയുന്ന ഓർ മത്സ്യത്തെ തമിഴ്‌നാട് തീരത്ത് കണ്ടെത്തി. വെള്ളിനിറത്തിൽ റിബൺ പോലെ ശരീരമുള്ള മത്സ്യത്തിന് 30 അടിയോളം നീളമുണ്ടായിരുന്നു. സമുദ്രോപരിതലത്തിലെത്തിയ ഓർ മത്സ്യം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സാധാരണ ഗതിയിൽ സമുദ്രോപരിതലത്തിൽ…
ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 11 മരണം, 50 പേർക്ക് പരിക്ക്
ബെംഗളൂരു ∙ ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. 50 പേർക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
അമ്മയുടെ പിന്നാലെ നടന്നു; ആരും കാണാതെ കുഞ്ഞിന്റെ മാല കവർന്ന് യുവതി: സിസിടിവിയിൽ പെട്ടു
കോഴിക്കോട്∙ നാദാപുരത്തു സാധനം വാങ്ങാനെത്തിയ അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. ഒരു പവൻ വരുന്ന മാലയാണു കടയിലെത്തിയ യുവതി കവർന്നെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സാധനം വാങ്ങാൻ അമ്മയ്ക്കൊപ്പം എത്തിയ പെൺകുഞ്ഞിന്റെ കഴുത്തിലെ മാല മോഷ്ടിക്കുന്ന സിസിടിവി…