നാലാം ക്ലാസിലെ അടി, 62–ാം വയസ്സിൽ തിരിച്ചടി

Spread the love

നാലാം ക്ലാസിൽ കിട്ടിയ അടിക്ക് 62–ാം വയസിൽ തിരിച്ചടി. മാലോം വെട്ടകൊമ്പിൽ ബാബുവിന്റെ (62) പരാതിയിൽ മാലോം സ്വദേശികളായ ബാലകൃഷ്ണൻ (62) വലിയപ്ലാക്കൽ മാത്യു (61) എന്നിവർക്കെതിരെ കേസെടുത്തു.

 

ഒരാഴ്ച മുൻപ് മാലോം ടൗണിൽവച്ച് ബാലകൃഷ്ണനും ബാബുവും തമ്മിൽ വാക്കേറ്റം നടന്നു. നാലാം ക്ലാസിൽവച്ച് എന്നെ അടിച്ചത് മറന്നില്ലെന്നാണ് അന്ന് ബാബു പറഞ്ഞത്. വാക്കേറ്റം നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ടൗണിൽവച്ച് വീണ്ടും ഇതേച്ചൊല്ലി വഴക്കുണ്ടായി. ബാലക‍ൃഷ്ണൻ ബാബുവിനെ തടഞ്ഞുവയ്ക്കുകയും മാത്യു കല്ലുകൊണ്ട് മുഖത്തിടിക്കുകയും ചെയ്തെന്നാണ് കേസ്. ബാബുവിന്റെ രണ്ട് പല്ലിന് കേടുപറ്റി.

 

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *