വിദ്യാര്‍ഥിനിക്ക് കൺസഷൻ നല്‍കിയില്ല, ഭർത്താവും സുഹൃത്തുക്കളും കണ്ടക്ടറെ മർദ്ദിച്ചു

Spread the love

കണ്ണൂര്‍ ∙ വിദ്യാര്‍ഥിനിക്കു കൺസഷൻ നല്‍കിയില്ലെന്ന് ആരോപിച്ച് പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കു മര്‍ദനം. ഇരിങ്ങണ്ണൂര്‍ സ്വദേശി വിഷ്ണുവിനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥിനിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ബസിൽ വിഷ്ണുവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിഷ്ണു അടിയേറ്റു വീഴുന്നതും നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാർഥിനിയെ ബസിൽനിന്നു തള്ളിയിട്ടെന്നും ആളുകളുടെ മുന്നിൽ അപമാനിച്ചെന്നും മർദിക്കാനെത്തിയവർ പറയുന്നതും കേൾക്കാം.

 

ഇന്നലെ രാവിലെയാണ് വിദ്യാർഥിനിയുമായി തർക്കമുണ്ടായത്. തുടർന്ന് വൈകിട്ടായിരുന്നു മർദനം. അക്രമത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി- തൊട്ടിൽപാലം റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി. വിഷ്ണുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

  • Related Posts

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    ഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തി; ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനു ക്രൂരമർദനം

    Spread the love

    Spread the loveകൊച്ചി ∙ ഭിന്നശേഷിക്കാരന് ലോഡ്ജിൽ ക്രൂരമർദനം. ഹണിട്രാപ്പിൽ കുടുക്കാൻ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ സംഘം, ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. യുവതി ഉള്‍പ്പെടെ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ഒന്നാം പ്രതിയായ സഫ്ന…

    Leave a Reply

    Your email address will not be published. Required fields are marked *