അയൽവാസിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി, നഗ്നചിത്രങ്ങൾ കാട്ടി പണം തട്ടി; യുവതി അറസ്റ്റിൽ

Spread the love

ഹണിട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർ‌ണാഭരണങ്ങളും തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ അർജുൻ ഗോപിയുടെ ഭാര്യ ധന്യ അർജുൻ (37) ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായി.

 

കഴിഞ്ഞ ഏപ്രിൽ 3നു ഗാന്ധിനഗർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അലൻ തോമസ്, ധന്യയുടെ ഭർത്താവ് അർജുൻ എന്നിവരാണു മറ്റു പ്രതികൾ. ഇവരെ പിടികൂടിയിട്ടില്ല. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണു ധന്യയെ അറസ്റ്റ് ചെയ്തത്. ഗർഭിണിയാണെന്ന പരിഗണനയിൽ കോടതി പ്രതിയെ ജാമ്യത്തിൽ വിട്ടു.

 

2022 മാർച്ച്‌ മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിലായിരുന്നു സംഭവം. പ്രതിയുടെ വീടിനടുത്തു വാടകയ്ക്കു താമസിച്ചിരുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം ഇയാൾക്കൊപ്പം നഗ്നചിത്രങ്ങൾ എടുത്തെന്നും ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *