മൈസൂരും വിനോദ സഞ്ചാര കേന്ദ്രങ്ങളും കണ്ട് വരാം; ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി

Spread the love

കോഴിക്കോട്: മൈസൂരിലേയ്ക്ക് ഏകദിന അന്തര്‍ സംസ്ഥാന ഉല്ലാസ യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. കോഴിക്കോട് ഡിപ്പോയില്‍ നിന്നാണ് യാത്ര പുറപ്പെടുക.

 

ഓഗസ്റ്റ് 10, 28 തീയതികളിലാണ് യാത്ര. പുലര്‍ച്ചെ 4.30ന് യാത്ര പുറപ്പെടും. മൈസൂര്‍ മൃഗശാല, മൈസൂര്‍ പാലസ്, കാരാഞ്ചി ലേക്ക്, സുഖ വന പക്ഷി സങ്കേതം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. ഫാസ്റ്റ് പാസഞ്ചര്‍ ബസ് യാത്രയ്ക്ക് ഒരാള്‍ക്ക് 1080 രൂപയാണ് നിരക്ക് (ബസ് ചാര്‍ജ് മാത്രം). കൂടുതല്‍ വിവരങ്ങള്‍ക്ക് 9946068832, 9544477954.

 

ഓഗസ്റ്റ് 30ന് മൂകാംബിക യാത്രയും കെഎസ്ആര്‍ടിസി സംഘടിപ്പിക്കുന്നുണ്ട്. രാത്രി 8 മണിയ്ക്കാണ് യാത്ര തിരിക്കുക. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്ക് 1850 രൂപയാണ് നിരക്ക് (ബസ് ചാര്‍ജ് മാത്രം). സൂപ്പര്‍ ഡീലക്‌സ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുക.

  • Related Posts

    രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

    Spread the love

    Spread the loveകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ്…

    മാനത്തെ ‘വിഷുക്കണി’ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക്; കാഴ്ച വിസ്മയവുമായി ഗ്രഹസംഗമം

    Spread the love

    Spread the loveപത്തനംതിട്ട ∙ വിഷുപ്പുലരിയിൽ കിഴക്കൻ മാനത്ത് ചക്രവാളത്തിനോട് വളരെയടുത്തായി മനോഹരമായൊരു ‘ആകാശവിഷുക്കണി’ കാണാം. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഇനിയുള്ള ഒരാഴ്ചക്കാലം ഈ ഗ്രഹസംഗമം വാനകുതുകികൾക്ക് ഒരാവേശമായിരിക്കുമെന്ന് അമച്വർ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. നേർത്ത ചന്ദ്രക്കലയുടെ തൊട്ടു താഴെ…

    Leave a Reply

    Your email address will not be published. Required fields are marked *