രേഖയുടെ രണ്ടാം വിവാഹം 5 മാസം മുൻപ്, മൃതദേഹത്തിന് സമീപം ഭീഷണിക്കത്ത്; യുവതിയുടെയും അമ്മയുടെയും മരണം കൊലപാതകം

Spread the love

തൃശൂർ പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കാറളം വെള്ളാനി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെയാണ് പടിയൂർ പഞ്ചായത്തിനു സമീപമുള്ള വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ആദ്യഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്.

 

ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ രേഖ 5 മാസം മുൻപാണ് കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹം കഴിച്ചത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഇയാൾക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ രേഖ പരാതി നൽകിയിരുന്നതായും ഇതിന്റെ ഭാഗമായി കഴിഞ്ഞ 2ന് മണിയും രേഖയും പ്രേംകുമാറും സ്റ്റേഷനിൽ ചെന്നിരുന്നതായും മണിയുടെ മൂത്ത മകൾ സിന്ധു പറഞ്ഞു.

 

മൃതദേഹ പരിശോധനയ്ക്കിടെ പ്രേംകുമാർ എഴുതിയതെന്ന് കരുതുന്ന ഭീഷണി സ്വരത്തിലുള്ള കത്ത് പൊലീസിനു ലഭിച്ചു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. വീട്ടിൽനിന്നു ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസിയായ വീട്ടുടമ വിവരം അറിയിച്ചതനുസരിച്ചെത്തിയ മൂത്ത മകൾ സിന്ധു വീടിന്റെ പിറകുവശത്തെ പൂട്ടാതിരുന്ന വാതിൽ തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.

 

കാട്ടൂർ എസ്എച്ച്ഒ ഇ.ആർ.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. വീടിനകത്ത് സാധനങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. മണിയും രേഖയും കഴിഞ്ഞ ജനുവരിയിലാണ് വീട് വാടകയ്ക്കെടുത്തതെന്ന് വീട്ടുടമ പറഞ്ഞു.

 

  • Related Posts

    ഓട്ടോ പിന്നോട്ട് ഉരുണ്ടു; പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു

    Spread the love

    Spread the loveകണ്ണൂർ ∙ മുണ്ടേരിയിൽ പിന്നോട്ടു ഉരുണ്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ കാലിടറി തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു. വലിയന്നൂർ റോഡിൽ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ എ.പി.സുലൈമാൻ (62) ആണ് മരിച്ചത്. ഏച്ചൂർ വട്ടപ്പൊയിൽ…

    ഒളിവു ജീവിതം ആഡംബര വില്ലയിൽ‌, സൗകര്യമൊരുക്കിയത് അഭിഭാഷക; യാത്രയ്ക്ക് വഴിയൊരുക്കുന്നത് റിയൽ എസ്റ്റേറ്റ് വ്യവസായികൾ

    Spread the love

    Spread the loveബെംഗളൂരു ∙ രാഹുൽ‌ മാങ്കൂട്ടത്തിൽ‌ ഒളിവിൽ കഴിയുന്നത് ആ‍ഡംബര സൗകര്യത്തോടെയാണെന്ന് റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ടു ദിവസം ഒളിവിൽ‌ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നൽകിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.…

    Leave a Reply

    Your email address will not be published. Required fields are marked *