അമ്മയുടെ പിന്നാലെ നടന്നു; ആരും കാണാതെ കുഞ്ഞിന്റെ മാല കവർന്ന് യുവതി: സിസിടിവിയിൽ പെട്ടു

Spread the love

കോഴിക്കോട്∙ നാദാപുരത്തു സാധനം വാങ്ങാനെത്തിയ അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. ഒരു പവൻ വരുന്ന മാലയാണു കടയിലെത്തിയ യുവതി കവർന്നെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

സാധനം വാങ്ങാൻ അമ്മയ്ക്കൊപ്പം എത്തിയ പെൺകുഞ്ഞിന്റെ കഴുത്തിലെ മാല മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുഞ്ഞിനെ എടുത്ത അമ്മയുടെ പിന്നാലെ നീല കളർ ചുരിദാറും വെള്ള ഷാളും ധരിച്ച യുവതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സിസിടിവിയിൽ കാണാം. വൈകിട്ട് അഞ്ചു മണിയോടെ കടയിൽ തിരക്കേറിയ സമയത്താണ് മോഷണമുണ്ടായത്.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *