മറ്റൊരു യുവാവ് അഥീനയെ വീട്ടിൽ കയറി മർദിച്ചതിലും തർക്കം; വിഷം കഴിച്ചെന്ന് അൻസിലിന്റെ വീട്ടുകാരെ അറിയിച്ചു; അറസ്റ്റിൽ

കൊച്ചി∙ കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിന്റെ (38) മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ അൻസിലിന്റെ പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനയെ (30) കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.അൻസിലിന്റെ മരണത്തിന് പിന്നാലെ അഥീനയെ കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.…

കുളിമുറിയിൽ തലയറുത്ത് മാറ്റിയ നിലയിൽ മൃതദേഹം; നിർണായക തെളിവ് കണ്ടെത്തി

പോർട്ട് ലിങ്കൺ∙ തലയറുത്ത് മാറ്റിയ നിലയിൽ വീട്ടിലെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജൂലിയൻ സ്റ്റോറി (39)യുടെ തല കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ജൂൺ 17ന് പങ്കാളിയായ റിയാലിറ്റി ഷോ താരം തമീക ചെസ്സർ (34), ജൂലിയൻ സ്റ്റോറിയെ വീട്ടിൽ വച്ച്…

വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി തീവച്ച് കൊന്നത് വീട്ടിലെ ‍ഡ്രൈവർ; പ്രതികളെ പിടിക്കാൻ പൊലീസ് എൻകൗണ്ടർ

ബെംഗളൂരു∙ എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊലപ്പെടുത്തിയവരെ പൊലീസ് സാഹസികമായി പിടികൂടി. എട്ടാം ക്ലാസ് വിദ്യാർഥി നിഷ്ചിത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഗുരുമൂർത്തി, ഗോപീകൃഷ്ണ എന്നിവരാണ് പിടിയിലായത്. നിഷ്ചിത്തിന്റെ വീട്ടിലെ ഡ്രൈവറാണ് ഗുരുമൂർത്തി.   പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഇരുവരും കത്തികൊണ്ട് ആക്രമിക്കാൻ…

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ; ജാമ്യത്തെ എതിർത്ത് ഛത്തീസ്ഗഡ് സർക്കാർ, ഇന്നും മോചനമില്ല

ബിലാസ്പുർ ∙ മനുഷ്യക്കടത്ത് കുറ്റം ചുമത്തി ചത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ തീരുമാനം നാളെ. കേസിൽ ശനിയാഴ്ച ബിലാസ്പുരിലെ എൻഐഎ കോടതി വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തതായാണ് വിവരം. ഹർജിയിൽ ഇന്നു വാദം പൂർത്തിയായി. ഉത്തരവ് റിസർവ്…

അധ്യാപകര്‍ ഇനി പാമ്പ് പിടിക്കും; പരിശീലനവുമായി വനം വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം. വനം വകുപ്പാണ് പരിശീലനം നല്‍കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്ന് പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഓഗസ്റ്റ് 11 ന് പാലക്കാടാണ് പരിശീലനം നിശ്ചയിച്ചിട്ടുള്ളത്. പാമ്പ് കടിയേറ്റുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ്…

കഞ്ചാവുമായി യുവാവ് പിടിയിൽ

പടിഞ്ഞാറത്തറ : കാവുമന്ദം മുക്രി വീട്ടിൽ എം. എസ് ഷംനാസി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. 01.08.2025 പുലർച്ചെ ഉണ്ണിപ്പാറ ജംങ്ഷനിൽ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ കയ്യിൽ സൂക്ഷിച്ച കവറിൽ നിന്നും…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പും വോട്ടെണ്ണലും സെപ്റ്റംബർ 9ന്

ന്യൂഡൽഹി∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. സെപ്റ്റംബർ 9നാണ് തിരഞ്ഞെടുപ്പ്. ജൂലൈ 21ന് ജഗ്ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രികകൾ സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25. ഫലപ്രഖ്യാപനം…

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്:മുൻ ജീവനക്കാർ കീഴടങ്ങി

തിരുവനന്തപുരം∙ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ ക്രൈംബ്രാഞ്ചിനു മുൻപില്‍ കീഴടങ്ങി. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായ വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി കീഴടങ്ങിയത്. സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡില്‍…

കേരളത്തിൽ വച്ച് പിടിച്ചാൽ ജാമ്യം, സൗദിയിലെത്തിയാൽ ജയിൽ, കൃത്യമായ ആസൂത്രണം

അച്ചാർ കുപ്പിയിൽ ലഹരി മരുന്ന് ഒളിപ്പിച്ച് ഗൾഫിലേക്ക് കൊടുത്തയയ്ക്കാൻ ശ്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിച്ച് പൊലീസ്. മിഥിലാജിനെ കുടുക്കാൻ വേണ്ടിയുള്ള ശ്രമമായിരുന്നോ എന്ന തരത്തിലും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികരിക്കാൻ കുടുംബം തയാറായിട്ടില്ല. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിനൊപ്പം സൗദിയിൽ…

മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ

കല്‍പ്പറ്റ: വെങ്ങപ്പള്ളി പഞ്ചാബ് മുസ്ലിം പള്ളിക്ക് സമീപം വെച്ച് 9.25 ഗ്രാം മെത്തഫിറ്റമിനുമായി കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ ടി കെ വേണുഗോപാല്‍ (32) പിടിയില്‍. കല്‍പ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സംശയകരമായ…