‘നീയൊക്കെ കടുവയെ പിടിച്ചിട്ട് പോയാമതി’; കടുവയ്ക്കുവെച്ച കൂട്ടിൽ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കർഷകർ

ഗുണ്ടൽപേട്ട്: കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കർഷകർ. കന്നുകാലികളെ നിരന്തരം ആക്രമിക്കുന്ന കടുവയെ പിടികൂടുന്നതിൽ വനംവകുപ്പ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാർ ഇത്തരത്തിലൊരു കടുംകൈക്ക് മുതിർന്നത്. ചൊവ്വാഴ്ച, ചമരജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലെ ബൊമ്മലാപുര ഗ്രാമത്തിലായിരുന്നു സംഭവം.…

സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ്; കോടതിയോട് വിഷം നൽകാൻ ആവശ്യപ്പെട്ട് നടൻ ദർശൻ

കോടതിയോട് വിഷം നൽകാൻ ആവശ്യപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട കന്നഡ നടൻ ദർശൻ. സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി എന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. രേണുകാസ്വാമി കൊലപാതകക്കേസിലെ വാദം കേൾക്കുന്നതിനിടെ വിഡിയോ കോൺഫറൻസിങ് വഴി സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ഹാജരായ ദർശൻ തന്റെ…

സംസാരിക്കാൻ വിസമ്മതിച്ചതിന് യുവതിയെ തീ കൊളുത്തി; കത്തുന്ന വസ്ത്രവുമായി സ്കൂട്ടർ ഓടിച്ച് ആശുപത്രിയിലേക്ക്, ദാരുണാന്ത്യം

ലക്നൗ∙ സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവും സുഹൃത്തുക്കളും യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി. നിഷ സിങ് (33) ആണ് മരിച്ചത്. ലക്നൗവിൽനിന്ന് 190 കിലോമീറ്റർ അകലെയുള്ള ഫറൂഖാബാദിലാണ് സംഭവം. പ്രദേശവാസിയായ ദീപക്കാണ് നിഷയെ കൊലപ്പെടുത്തിയത്. വിവാഹിതയായ നിഷയെ ദീപക് നിരന്തരം ശല്യം…

അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചു, മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഐശ്വര്യ റായി കോടതിയിൽ

ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും, നിർമിതബുദ്ധി ഉപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായും കാട്ടി നടി ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവ്…

നാവിക ഉദ്യോഗസ്ഥനായി വേഷംമാറിയെത്തി; തോക്കും വെടിയുണ്ടയും മോഷ്ടിച്ചു, അ‍ജ്ഞാതനായി തിരച്ചിൽ

മുംബൈ∙ നാവികസേന ഉദ്യോഗസ്ഥനായി വേഷം മാറിയെത്തിയ ആൾ നേവി റസിഡൻഷ്യൽ മേഖലയിൽനിന്ന് ആയുധവുമായി കടന്നു. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമാണ് മോഷ്ടിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഉദ്യോഗസ്ഥനെ കബളിപ്പിച്ചാണ് മോഷണം നടത്തിയത്.   ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. പോസ്റ്റിൽ സുരക്ഷാ…

‘വയറ്റിൽ ചവിട്ടി, മുഖത്ത് വളകൊണ്ട് ഇടിച്ചു, പ്ലാസ്റ്റിക് സർജറി വേണ്ടിവന്നു’; കാമുകനെതിരെ നടി ജസീല

കാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. ഇയാളിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിട്ടുവെന്ന് അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. കാമുകൻ മുഖത്ത് വള ചേർത്തുവെച്ച് പലതവണ ഇടിച്ചു, ആശുപത്രിയിൽ കൊണ്ടുപോകാൻ ആദ്യം വിസമ്മതിച്ചു. മുറിവുകൾ ഭേദമാകാൻ പ്ലാസ്റ്റിക് സർജറി…

ഗൃഹപ്രവേശനത്തിനായി വീട്ടുപകരണങ്ങൾ വാങ്ങി മടങ്ങവേ അപകടം; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു. മയ്യിൽ ഐടിഎം കോളജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും മകൾ ഐസ മറിയം ആണ് മരിച്ചത്. ഇന്നലെ രാത്രി ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ രാമനഗരിയിലാണ് അപകടം.   ഇവരുടെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബസമേതം…

വിവസ്ത്രരായെത്തി സ്ത്രീകളെ ബലാത്സംഗം ചെയ്യും, പരിഭ്രാന്തി പരത്തി ‘നഗ്നസംഘം’; ഡ്രോൺ പരിശോധനയുമായി പൊലീസ്

നഗ്നരായി എത്തി ഭീതി പരത്തുക. ഒറ്റയ്ക്കാണെന്ന് കണ്ടാൽ സ്ത്രീകളെ വലിച്ചിഴച്ച് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുക. സിനിമാകഥകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംഘത്തെ കുറിച്ചുള്ള ഭീതിയിലാണ് ഉത്തർപ്രദേശിലെ മീററ്റിന് സമീപമുള്ള ഗ്രാമങ്ങൾ. നഗ്നരായി സംഘം ചേർന്ന് എത്തുന്നതുകൊണ്ട് ഗ്രാമവാസികൾ ഈ…

വിവാഹത്തിനെത്തിയ ‘അതിഥി’ സമ്മാനപ്പെട്ടി കവര്‍ന്നു; നഷ്ടമായത് 70 ലക്ഷം രൂപ

യുഎസിൽ വിവാഹചടങ്ങിനിടെ വൻ മോഷണം. വിവാഹവേദിയിൽ നവദമ്പതിമാർക്ക് സമ്മാനമായി ലഭിച്ച പണവും ചെക്കുകളും സൂക്ഷിച്ചിരുന്ന ‘സമ്മാനപ്പെട്ടി’യാണ് അജ്ഞാതൻ കവർന്നത്. കാലിഫോർണിയയിലെ ഗ്ലെൻഡെയ്ലിൽ ഓഗസ്റ്റ് 30-നായിരുന്നു സംഭവം.   ജോർജ്-നദീൻ ഫറാഹത്ത് എന്നിവരുടെ വിവാഹചടങ്ങിനിടെയാണ് അതിഥിയെന്ന വ്യാജേന എത്തിയ ആൾ പണപ്പെട്ടിയുമായി കടന്നുകളഞ്ഞത്.…

കളിക്കുന്നതിനിടെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസ്സുകാരൻ മരിച്ചു

കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 വയസ്സുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ കോൽഹാപൂരിലെ കൊടോലി ഗ്രാമത്തിലെ ശ്രാവൺ ഗവാഡെ എന്ന കുട്ടിയാണ് മരിച്ചത്. ഗണേശ പന്തലിൽ (ഗണേശ ചതുർഥി ആഘോഷത്തിൽ ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാനും ആരാധിക്കാനുമായി താൽക്കാലികമായി പണിയുന്ന പന്തൽ) കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.…