സാമ്പത്തിക ബാധ്യത: ഭാര്യയുടെ സാരിയിൽ കുരുക്ക് ഉണ്ടാക്കി 3 മക്കളെ കെട്ടിത്തൂക്കി കൊന്നു; പിന്നാലെ ആത്മഹത്യ ചെയ്ത് പിതാവ്
പട്ന∙ ബിഹാറിലെ മുസാഫർപുരിൽ മൂന്ന് പെൺമക്കളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മുസാഫർപുർ സ്വദേശിയായ അമർനാഥ് റാം ആണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തന്റെ രണ്ട് ആൺമക്കളെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടികൾ രക്ഷപ്പെടുകയായിരുന്നു. അമർനാഥിന്റെ…
വിമാന നിരക്കുകള്‍ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍, നിരക്കുകള്‍ ഇനി ഇങ്ങനെ, ലംഘിച്ചാല്‍ കടുത്ത നടപടി
ന്യൂഡല്‍ഹി: ഇന്‍ഡിഗൊ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനിടെ തുടര്‍ന്ന് നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. വിമാനയാത്രാ നിരക്കുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചു. 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപ മാത്രമേ ഈടാക്കാവു എന്ന്…
ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ
ന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്. മാനുഷിക പരിഗണനയുടെ…
ഇന്നും വിമാന സർവീസുകൾ മുടങ്ങും
ന്യൂഡൽഹി ∙ രാജ്യത്ത് ഇന്നും ആഭ്യന്തര – രാജ്യാന്തര വിമാന സർവീസുകൾ താറുമാറാകും. സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് വരെ മണിക്കൂറുകളാണ് വിമാനത്താവളത്തിൽ…
ഇൻഡിഗോ വിമാനം റദ്ദാക്കി, വിവാഹ റിസപ്ഷൻ 1000 കി.മീ. അകലെ; ലൈവിലൂടെ പങ്കെടുത്ത് നവദമ്പതികൾ
ഹുബ്ബള്ളി∙ ഇൻഡിഗോ വിമാനങ്ങളുടെ രാജ്യവ്യാപകമായ റദ്ദാക്കലുകളിൽ കുടുങ്ങി നവദമ്പതികൾ. സ്വന്തം വിവാഹ റിസപ്ഷന് ലൈവിലൂടെയാണ് ഇവർക്ക് പങ്കെടുക്കാനായത്. ഒഡീഷയിലെ ഭുവനേശ്വറിൽനിന്ന് ആയിരത്തോളം കിലോമീറ്റർ അകലെ കർണാടകയിലുള്ള ഹുബ്ബള്ളിയിലേക്കു പോകാനിരുന്ന വിമാനം റദ്ദാക്കിയതാണ് കാരണം. കുടുംബം ക്ഷണിച്ച അതിഥികൾ കൃത്യസമയത്ത് എത്തിയതിനാൽ പരിപാടിക്ക്…
വിമാനത്താവളങ്ങളിൽ പ്രതിഷേധം, മുദ്രാവാക്യം വിളി, ജീവനക്കാരെ തടയുന്നു; യാത്രക്കാരെ വലച്ച് ഇൻഡിഗോ
ബെംഗളൂരു ∙ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ വൈകുന്നതിനു പിന്നാലെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വ്യാപക പ്രതിഷേധവുമായി യാത്രക്കാർ. ബെംഗളൂരു വിമാനത്താവളത്തിൽ ഉൾപ്പെടെ യാത്രക്കാർ ഇൻഡിഗോ ജീവനക്കാരോട് തട്ടിക്കയറി. വിമാനത്താവളത്തിൽ ഉത്തരവാദിത്തപ്പെട്ട ഇൻഡിഗോ ജീവനക്കാരെ കാണാനില്ലെന്ന് യാത്രക്കാരനായ നന്ദു പറഞ്ഞു. ‘‘രണ്ടും…
140 കി.മീ സ്പീഡിൽ ബൈക്ക് ഓടിക്കുന്നതിനിടെ അപകടം; യുവ വ്ലോഗർക്ക് ദാരുണാന്ത്യം, തല വേർപ്പെട്ട നിലയിൽ
സൂറത്ത്∙ ഹെൽമറ്റ് ധരിക്കാതെ അമിതവേഗതയിൽ ബൈക്കോടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവ വ്ലോഗർക്ക് ദാരുണാന്ത്യം. ‘പികെആർ ബ്ലോഗർ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന പ്രിൻസ് പട്ടേൽ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് തല വേർപ്പെട്ട നിലയിലാണ് പ്രിൻസിന്റെ ശരീരം കണ്ടെത്തിയത്. സൂറത്തിലെ…
150 സർവീസുകൾ റദ്ദാക്കി, വൈകിയത് ആയിരത്തിലേറെ വിമാനങ്ങൾ; ഇൻഡിഗോയ്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
ന്യൂഡൽഹി ∙ ഇൻഡിഗോയ്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ അന്വേഷണം. സാങ്കേതിക വിഷയങ്ങൾ കാരണമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാൽ…
പരുത്തിപ്പാടത്തിന് കണ്ണേറു തട്ടരുത്, കാക്കാൻ സണ്ണി ലിയോൺ; വൈറലായി പോസ്റ്റർ
ബെംഗളൂരു ∙ വിളവെടുക്കാൻ പാകമായി കിടക്കുന്ന പരുത്തിപ്പാടങ്ങളിൽ കണ്ണേറു തട്ടാതിരിക്കാനായി നോക്കുകുത്തി കരിങ്കോലങ്ങൾക്കു പകരം നടി സണ്ണി ലിയോണിന്റെ പോസ്റ്റർ സ്ഥാപിച്ചു വടക്കൻ കർണാടകയിലെ കർഷകർ. യാദ്ഗിർ മുദന്നൂരിൽ ഒരു പാടത്ത് ഇത്തരമൊരു പോസ്റ്റർ നാട്ടുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടിയെ…
അലമാരയിൽ 7ലക്ഷവും 50 പവനും; ലക്ഷ്യമിട്ട് അഭിഭാഷകനായ മകൻ, ക്രൂരകൊലപാതകത്തിനു കാരണം ലഹരി മാത്രമല്ല
പുല്ലുകുളങ്ങര ( ആലപ്പുഴ)∙ അഭിഭാഷകനായ യുവാവിന്റെ വെട്ടേറ്റു പിതാവ് കണ്ടല്ലൂർ തെക്ക് കളരിക്കൽ ജംക്‌ഷനിൽ പീടികച്ചിറയിൽ നടരാജൻ (63) കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ സാമ്പത്തിക ലക്ഷ്യവുമെന്നു സൂചന. ലഹരി ഉപയോഗവും പെട്ടെന്നുള്ള പ്രകോപനവുമാണ് അക്രമത്തിനു പിന്നിലെന്നാണു കരുതിയതെങ്കിലും ആസൂത്രിത കൊലപാതകമെന്ന തരത്തിലേക്കാണ്…
















