ചന്ദനക്കടത്ത്: ഒളിവിൽ കഴിഞ്ഞത് 55 വർഷം; 78 കാരൻ അറസ്റ്റിൽ
ചന്ദനക്കടത്തു കേസിൽ 55 വർഷമായി ഒളിവിലായിരുന്ന 78 കാരനെ ദക്ഷിണ കന്നഡ പോലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി സി.ആർ. ചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. 1970 ജൂലൈ 26ന് ഇയാൾ അനധികൃതമായി ചന്ദനം കടത്തി എന്നായിരുന്നു കേസ്. ചന്ദനമോഷണവുമായി…
പ്രാണിയെന്നു കരുതി, ഉറക്കത്തിനിടെ കടിച്ചത് പാമ്പ്; അച്ഛനും മകനും മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍
ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍ ആണ് സംഭവം. ശരിയായ പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതില്‍ വന്ന വീഴ്ചയാണ് രണ്ട് പേരുടെ മരണത്തില്‍ കലാശിച്ചത്. പാമ്പുകടിയേറ്റ മൂന്നാമത്തെ വ്യക്തി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കോര്‍ബ ജില്ലയിലെ…
വിജയ്‌യുടെ വീടിനു മുകളിൽ 2 ദിവസം ഒളിച്ചിരുന്ന് യുവാവ്; ടെറസിലെത്തിയ നടനെ കെട്ടിപ്പിടിച്ചു, വൻ സുരക്ഷാ വീഴ്ച
ചെന്നൈ ∙നടനും ടിവികെ നേതാവുമായ വിജയ്‌യുടെ നീലാങ്കരയിലെ വീടിന്റെ ടെറസിൽ 2 ദിവസത്തോളം ഒളിച്ചിരുന്ന യുവാവ്, വ്യായാമം ചെയ്യാനെത്തിയ നടനെ കെട്ടിപ്പിടിച്ചു. ആരാധകനാണെന്നു ബോധ്യമായതോടെ അനുനയിപ്പിച്ചു താഴെയെത്തിച്ച് പൊലീസിനു കൈമാറി. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലുള്ള അരുൺ (24) ആണ് പിടിയിലായത്. വൈ കാറ്റഗറി…
നാവികസേനാ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് സൗഹൃദമുണ്ടാക്കി; വിവാഹ വാഗ്ദാനം നൽകി പീഡനം, തട്ടിയെടുത്തത് 30 ലക്ഷം, പ്രതി പിടിയിൽ
കൊച്ചി∙ ചിലപ്പോൾ ഇയാൾ ഐഎഎസുകാരനാകും, മസൂറിയില്‍ സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനത്തിലാണെന്നു പറയും, ചിലപ്പോൾ ഇയാൾ നാവികസേനാ ഉദ്യോഗസ്ഥനാകും, വേഷം ഏതായാലും ലക്ഷ്യം ഒന്നു തന്നെ – തട്ടിപ്പ്. ഇത്തരത്തിൽ നാവികസേനാ ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ചതിന് പിടിയിലായ ആൾ മുമ്പ്…
ഐ ഫോൺ 17 വാങ്ങാൻ തിരക്ക്: സ്റ്റോറിനു മുന്നിൽ കൂട്ടയടി, സംഘർഷം; ആളുകളെ വലിച്ചിഴച്ച് പുറത്തേക്ക് മാറ്റി ജീവനക്കാർ
മുംബൈ∙ ഐ ഫോൺ 17 വാങ്ങാനുള്ള തിരക്കിനിടെ കൂട്ടത്തല്ല്. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലാണ് കൂട്ടത്തല്ലുണ്ടായത്. ആപ്പിൾ സ്റ്റോറിനു പുറത്ത് ആളുകൾ തിങ്ങിനിറഞ്ഞ് നിൽക്കുന്നതും തമ്മിൽ സംഘർഷമുണ്ടാകുന്നതും വാർത്താ ഏജൻസിയായി പിടിഐ പങ്കുവച്ച വിഡിയോയിലുണ്ട്. സംഘർഷത്തിനിടെ ചിലരെ സുരക്ഷാ ജീവനക്കാർ വലിച്ചിഴച്ച്…
പങ്കാളിക്ക് ഇഷ്ടമില്ല; മൂന്നു വയസ്സുകാരിയെ അമ്മ തടാകത്തിലെറിഞ്ഞുകൊന്നു
അമ്മയുടെ നെഞ്ചോടൊട്ടിക്കിടന്നു താരാട്ടുകേട്ട് ഉറക്കത്തിലേക്കു വീഴുമ്പോൾ ആ മൂന്നു വയസ്സുകാരി അറിഞ്ഞിരുന്നില്ല അത് അവളുടെ അവസാനത്തെ താരാട്ടുപാട്ടാണെന്ന്. തോളിൽ ഉറങ്ങിക്കിടന്ന അവളുമായി നടക്കാനിറങ്ങിയ അമ്മ അവളെ തടാകത്തിലേക്കെറിഞ്ഞു കൊന്നു. ഒപ്പം താമസിക്കുന്ന പങ്കാളിക്ക് അവളെ ഇഷ്ടമല്ല എന്നതിനാൽ ഒഴിവാക്കാൻ അമ്മ കണ്ടെത്തിയ…
പബുകളിലെ സ്ഥിരം സന്ദർശക, ബിനാമി പേരിൽ ഭൂമി വാങ്ങൽ; പിടിച്ചെടുത്തത് 2 കോടിയുടെ കൈക്കൂലി, ഒടുവിൽ അറസ്റ്റിലായി വനിത റവന്യു ഓഫിസർ
ഗുവാഹത്തി∙ കൈക്കൂലിയായി ലഭിച്ച രണ്ട് കോടി രൂപയുടെ സ്വർണ്ണവും നോട്ടുകളും പിടിച്ചെടുത്തതോടെ അസമിലെ വിവാദനായികയായി മാറിയിരിക്കുകയാണ് വനിതാ സിവിൽ സർവീസ് ഓഫിസറായ നൂപുർ ബോറ. ഭൂമി ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ച് വിജലൻസ് സെൽ നടത്തിയ റെയ്ഡിലാണ് നൂപുർ ബോറ അറസ്റ്റിലായത്. പിന്നാലെ…
‘പൊലീസ് സ്റ്റേഷനിലെ ക്യാമറ ഓഫായാൽ അപ്പോൾ വിവരമറിയണം’; നിരീക്ഷണത്തിനു സ്വതന്ത്ര കൺട്രോൾ റൂം നിർദേശിച്ച് സുപ്രീം കോടതി
ന്യൂഡൽഹി∙ കേരളത്തിലെ പൊലീസ് ക്രൂരതകളുടെ കഥകൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ ഉദ്യോഗസ്ഥർക്ക് ഓഫ് ചെയ്യാൻ സാധിക്കുന്ന സാഹചര്യമാണു നിലവിലുള്ളതെന്നും ഏതെങ്കിലും ക്യാമറ ഓഫായാൽ അപ്പോൾ…
ഭർത്താവിന്റെയും 2 മക്കളുടെയും മരണം; വീട്ടമ്മ അറസ്റ്റിൽ
ബെംഗളൂരു ∙ ഹൊസ്ക്കോട്ടെയിൽ അച്ഛനെയും 2 മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വീട്ടമ്മയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. ഹൊണകനഹള്ളി സ്വദേശി ശിവു (32), മക്കളായ ചന്ദ്രകല (11), ഉദയ് സൂര്യ (7) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കാൻ ശ്രമിച്ച് രക്ഷപ്പെട്ട ഭാര്യ മഞ്ജുളയെ…
വിദ്യാർഥികളുടെ കണ്ണിൽ പശ തേച്ച് സഹപാഠികളുടെ തമാശ; കൺപോള തുറക്കാനാകാതെ കുട്ടികൾ ആശുപത്രിയിൽ
സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥികളുടെ കൺപോളയിൽ പശ തേച്ചു തമാശ കാട്ടി സഹപാഠികൾ. ഉണർന്നപ്പോൾ കൺപോളകൾ തുറക്കാനാവാതെ ഒട്ടിപ്പിടിച്ചതിനാൽ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. ഒഡീഷയിലെ കാണ്ഡമാലിൽ സേവാശ്രമം സ്കൂളിലെ 3, 4, 5 ക്ലാസുകളിലെ എട്ടു വിദ്യാർഥികളുടെ കണ്ണിലാണ് സഹപാഠികൾ പശ തേച്ചത്.…
















