സൈബര്‍ സുരക്ഷാ ഭീഷണി: വാട്സാപ്പ് ഉൾപ്പടെയുള്ള മെസേജിങ്ങ് ആപ്പുകൾക്ക് കർശന നിർദേശവുമായി കേന്ദ്രസർക്കാർ

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു പ്രധാന അറിയിപ്പ്. ആക്ടീവായ സിംകാര്‍ഡ് ഇല്ലെങ്കില്‍ ഇനി മുതല്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. വാട്‌സാപ്പിനോടൊപ്പം തന്നെ മറ്റു മെസേജിങ് ആപ്പുകളായ ടെലിഗ്രാം, സ്‌നാപ് ചാറ്റ്, അറട്ടൈ, ഷെയര്‍ചാറ്റ്, ജോഷ് തുടങ്ങിയ ആപ്പുകളും ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി…

മലയാളി വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ∙ ചക്കരക്കൽ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു.   28 ന് രാത്രിയാണ്…

രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയത് ചുവന്ന കാറിൽ; ഉടമ സിനിമാ താരം? പൊലീസിന്റെ വ്യാപക തിരച്ചിൽ

പാലക്കാട്∙ യുവതി ലൈംഗിക പീഡന പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന കാറിലെന്ന് പൊലീസിനു വിവരം ലഭിച്ചു. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് രാഹുലിനെ കാണാതായത്. സ്വന്തം വാഹനം ഫ്ലാറ്റിൽ നിർത്തിയിട്ടശേഷമാണ് മറ്റൊരു കാറിൽ…

രാജ്യത്തെ സ്ലീപ്പർ ബസുകൾ നിർത്തലാക്കുമോ? നിർണായക നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

    സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന എല്ലാ സ്ലീപ്പർ ബസുകളും നീക്കം ചെയ്യാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കിടെ ഇത്തരം ബസുകൾക്ക് തീപിടിക്കുന്ന സംഭവത്തിൽ പരാതി…

രക്തത്തിൽ കുളിച്ച് അച്ഛനും അമ്മയും, പ്രതിയെ കയർ കെട്ടി കീഴ്‍പ്പെടുത്തി പൊലീസ്

കായംകുളം∙ ഭാര്യ നവ്യയെ പ്രസവത്തിനായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കുമ്പോഴാണു നവജിത്ത് (30) പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ അമ്മ സിന്ധു (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാവേലിക്കര കോടതിയിലെ അഭിഭാഷകനാണ് നവജിത്ത്. സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ…

മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു; അമ്മയുടെ നില ഗുരുതരം

മുതുകുളം: അഭിഭാഷകനായ മകന്റെ വെട്ടേറ്റ് അച്ഛനു ദാരുണാന്ത്യം. വെട്ടേറ്റ അമ്മയുടെ നില ഗുരുതരം. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജൻ (62) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ (49) ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇവരുടെ മകനും…

എസ്‌ഐആര്‍ സമയപരിധി നീട്ടി; പൂരിപ്പിച്ച ഫോമുകള്‍ ഡിസംബര്‍ 11 വരെ നല്‍കാം

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ ( എസ്‌ഐആര്‍ ) സമയപരിധി നീട്ടി. ഒരാഴ്ച കൂടിയാണ് സമയം നീട്ടിയിട്ടുള്ളത്. ഡിസംബര്‍ നാലിനായിരുന്നു പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ സമയപരിധി ഡിസംബര്‍ 11 വരെയാക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിയിട്ടുള്ളത്.  …

യുവതി ഫ്ലാറ്റിൽ വന്ന ദിവസത്തെ സിസിടിവി ദൃശ്യം ലഭിച്ചില്ല; സൈബർ ആക്രമണത്തിൽ നിരത്തിപ്പിടിച്ച് കേസ്, നിർദേശം നൽകി എഡിജിപി

പാലക്കാട് ∙ പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിൽ എത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചില്ല. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിസിടിവികൾ പരിശോധിച്ചത്. എന്നാൽ സിസിടിവിയുടെ ഡിവിആറിന് ബാക്കപ്പ് കുറവായതിനാൽ യുവതി എത്തിയ ദിവസത്തെ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം.    …

എസ്ഐആർ സമയ പരിധി നീട്ടി; കരട് വോട്ടർ പട്ടിക ഡിസംബർ 16ന്, പുതിയ തീയതികൾ അറിയാം

തിരുവനന്തപുരം: എസ്ഐആർ സമയ പരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ഡിസംബർ 16 വരെയാണ് സമയപരിധി നീട്ടിയത്. ഫോമുകൾ തിരികെ നൽകാൻ ഡിസംബര്‍ 11 വരെയാണ് സമയമുള്ളത്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ…

രാഹുലിനെ പ്രതിരോധിക്കാൻ സൈബർ പട, സതീശനെതിരെ ‘ചേരിതിരിഞ്ഞ്’ ആക്രമണം; ഇടപെട്ട് ദേശീയ നേതൃത്വം

തിരുവനന്തപുരം ∙ വിവാദങ്ങൾക്കു പിന്നാലെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ തലപ്പത്ത് അഴിച്ചുപണി. സെല്ലിന്റെ ചുമതല എറണാകുളം എംപി ഹൈബി ഈഡനു നൽകി. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. ഡിജിറ്റൽ മീഡിയ സെൽ ചെയർമാനായ വി.ടി. ബൽറാമിനെ മാറ്റിയാണ് മറ്റൊരു വൈസ്…