റാപ്പറും ഗാനരചയിതാവുമായ വേടന്റെ വിവാഹം ഇന്ന്

തൃശ്ശൂർ: റാപ്പറും ഗാനരചയിതാവുമായ വേടന്റെ (ഹിരൺദാസ് മുരളി) വിവാഹം ചൊവ്വാഴ്ച. തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ വിവാഹത്തിന് മുന്നോടിയായി നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.   എഴുത്തുകാരിയും മലപ്പുറം സ്വദേശിയുമായ നവമിലതയുമായുള്ള വിവാഹവാർത്ത കണ്ണൂരിലെ ചടങ്ങിൽ കഴിഞ്ഞദിവസം അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. കുടുംബാംഗങ്ങളുടെയും അടുത്ത…

വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി; തീയതി നീട്ടിയത് മാർച്ച് ഒന്നിലേക്ക്

      കൽപറ്റ∙ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ചവർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. ഈ മാസം 25ന് ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 178 വീടുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ…

അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണം; സംസ്ഥാനത്ത് 8 ഇടത്ത് യെല്ലോ അലർട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണതോത് വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇൻഡക്‌സ് കണക്ക് പ്രകാരം കൊട്ടാരക്കര(കൊല്ലം), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാർ(ഇടുക്കി), ഒല്ലൂർ(തൃശ്ശൂർ), തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം), മാനന്തവാടി(വയനാട്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ്…

പൊലീസിന്റെ സമയോചിത ഇടപെടല്‍; കായലില്‍ ചാടിയ യുവതി തിരികെ ജീവിതത്തിലേയ്ക്ക്

കൊച്ചി: കായലില്‍ ചാടിയ യുവതിയെ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് കൊച്ചി സിറ്റി പൊലീസ്. കുണ്ടന്നൂര്‍ പാലത്തിന്റെ മുകളില്‍ നിന്നും വലിയ ശബ്ദത്തില്‍ എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് ഒരു സ്ത്രീയാണെന്ന് പൊലീസുകാര്‍ക്ക് മനസിലായത്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന…

പിടിവിടാതെ പൊന്ന്..! സ്വർണത്തിന് വൻ വില വർധന; ഈ മാസത്തെ ഉയർന്ന നിരക്കിൽ

  കേരളത്തിൽ സ്വർണത്തിന് വൻ വില വർധന. ഈ മാസത്തെ ഉയർന്നനിരക്കിലേക്ക് സ്വർണവില എത്തി. ഗ്രാമിന് 190 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 14,790 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് വർധിച്ചത്. പവൻ വില 1520 രൂപ വർധിച്ച് 1,18,320…

അച്ഛന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും അമ്മയുണ്ടായിരുന്നു ! ഈ പുരസ്കാരം അമ്മയ്ക്ക് – വിനീത് ശ്രീനിവാസൻ

നടൻ ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയിലെ നികത്താനാവാത്ത വലിയൊരു ശൂന്യതയാണ്. ഒട്ടേറ മികച്ച സിനിമകൾ മലയാളിക്ക് സമാനിച്ച പ്രതിഭ. അദ്ദേഹത്തിന്റെ സംഭാവനങ്ങൾ തിരിച്ചറിഞ്ഞാണ് കഴിഞ്ഞ ദിവസം ഫിലിംഫെയർ സൗത്ത് അവാർഡ്സിൽ ശ്രീനിവാസനെ ലൈഫ് ടൈം അച്ചീവ്മെന്റ് വൽകി ആദരിച്ചത്. ഭാര്യ വിമലയും…

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 28,510 തെരുവുനായകൾ; എട്ടുവർഷത്തിനിടെ കൂടിയത് 15,328 എണ്ണം

കോഴിക്കോട്: കണക്കെടുപ്പ് പൂർത്തിയായപ്പോൾ നഗരത്തിൽ കണ്ടെത്തിയത് 28,510 തെരുവുനായകൾ. മൃഗസംരക്ഷണവകുപ്പിന്റെ ചട്ടപ്രകാരം പൂക്കോട് വെറ്ററിനറി കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബേപ്പൂർ, നടുവട്ടം മേഖലകളിലാണ് കൂടുതലുള്ളത്.   2018-ൽ കോർപ്പറേഷനിലെ തെരുവുനായകളുടെ കണക്കെടുപ്പ് നടത്തിയപ്പോൾ 13,182 എണ്ണമായിരുന്നു…

സൺഷെയ്ഡ് സ്ലാബ് തകർന്നു വീണു; 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരിക്ക്

കോഴിക്കോട് ∙ ബീച്ചിനു സമീപം വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബ് തകർന്നു വീണ് രണ്ടു തൊഴിലാളികൾ മരിച്ചു. 4 തൊഴിലാളികൾക്കു പരുക്കേറ്റു. സ്ലാബിനുള്ളിൽ കുടുങ്ങിയവരെ ഫയർ ഫോഴ്സും തൊഴിലാളികളും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.   രാവിലെ ലോഡ് ഇറക്കിയ ശേഷം…

കുത്തിവയ്പിനു പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു; ചികിത്സപ്പിഴവെന്ന് പരാതി

ആര്യനാട് ∙ രണ്ടര വയസ്സുകാരി ചികിത്സപ്പിഴവുമൂലം മരിച്ചതായി പരാതി. വെള്ളനാട് പുനലാൽ ചക്കിപ്പാറ ഷാനിമ മൻസിലിൽ സിദ്ദീഖ്–ഫാസില ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തു. കാട്ടാക്കട സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് മരണകാരണമെന്നു രക്ഷിതാക്കൾ ആരോപിച്ചു.  …

ഫ്രിജിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ബാലിക മരിച്ചു

കുറ്റിപ്പുറം (മലപ്പുറം) ∙ ഫ്രിജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിനുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനയ്ക്കൽ ഹക്കീമിന്റെ മകൾ ലസ്ന ആണു മരിച്ചത്. കാർത്തല മർകസ് ഇംഗ്ലിഷ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. ലസ്നയുടെ…