താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു – കത്തിന് മറുപടിയായി നിതിൻ ഗഡ്കരി
കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന് വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പരിഹാര പ്രവൃത്തികൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത,…
കുളിക്കുമ്പോള്‍ കരുതല്‍ വേണം; അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാധ്യത; ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പുമായി കര്‍ണാടക
ബംഗളൂരു: അമീബിക് മസ്തിഷക ജ്വരത്തിന്റ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തര നിര്‍ദേശവുമായി കര്‍ണാടക സര്‍ക്കാര്‍. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ മൂക്ക് അടച്ചു പിടിക്കണമെന്നും ആണ് നിര്‍ദേശം. മൂക്കിലൂടെ നേഗ്ലെറിയ ഫൗലേറി തലച്ചോറിലേക്ക് പ്രവേശിച്ചാല്‍ ഗുരുതരവും…
കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ അനുമതി തേടി ഹൈക്കോടതിയിൽ ട്രാൻസ് പുരുഷൻ്റെ ഹർജി
കൊച്ചി: കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ അനുമതി തേടി ട്രാൻസ്‌ജെൻഡർ പുരുഷൻ ഹൈക്കോടതിയെ സമീപിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് കൃത്രിമ ഗർഭധാരണത്തിനുള്ള അനുമതി നിഷേധിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി നിയമത്തിലെയും വ്യവസ്ഥകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തിരുവനന്തപുരം സ്വദേശിയായ 28-കാരനാണ് നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്.…
SIRൽ വലഞ്ഞ് സ്ഥാനാർത്ഥികളും; സംശയങ്ങൾ തീര്‍ത്തുകൊടുക്കുന്നതിനിടെ വോട്ട് തേടാനാവുന്നില്ലെന്ന് പരാതി
തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കേ എസ്‌ഐആര്‍ ഫോം സ്ഥാനാര്‍ത്ഥികളെയും വെട്ടിലാക്കിയിരിക്കുകയാണ്. വോട്ട് തേടിയുള്ള പരക്കം പാച്ചിലിനിടെ വോട്ടര്‍മാരുടെ എസ്‌ഐആര്‍ ഫോമിലെ സംശയവും തീര്‍ത്ത് നല്‍കേണ്ട അവസ്ഥയിലാണ് സ്ഥാനാര്‍ത്ഥികള്‍. ചിലയിടത്താകട്ടെ ഫോം പൂരിപ്പിക്കാനായി സ്ഥാനാര്‍ത്ഥികളെ ഏല്‍പ്പിക്കുന്ന ആളുകളെയും കാണാം. ചുരുക്കത്തില്‍ പറഞ്ഞാല്‍…
വാഹനങ്ങളുടെ ഫിറ്റ്ന സ് ടെസ്റ്റ് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ, ആ വർദ്ധനവ് 10 മടങ്ങ് വരെ!
വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച് ഉയർന്ന ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ബാധകമാക്കുന്നതിനുള്ള കാലാവധി 15 വർഷത്തിൽനിന്ന് 10 വർഷമായി മാറ്റി നിശ്ചയിച്ചിട്ടുമുണ്ട്.…
ശബരിമല: സ്‌പോട്ട് ബുക്കിങ് 20,000 പേർക്കുമാത്രം; ഏഴ് ബുക്കിങ് കേന്ദ്രങ്ങൾകൂടി തുറക്കും
ശബരിമല: തിരക്ക് നിയന്ത്രിക്കാൻ ശബരിമലയിൽ സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമാക്കും. നിലവിൽ മുപ്പതിനായിരത്തിലധികംപേർ ഇങ്ങനെ എത്തുന്നതാണ് തിരക്ക് നിയന്ത്രണാതീതമാക്കിയത്. സ്പോട്ട് ബുക്കിങ്ങിന് കൂടുതൽപ്പേർ എത്തിയാൽ അവർക്ക് അടുത്തദിവസം ദർശനം നടത്താൻ സൗകര്യമൊരുക്കും. നിലയ്ക്കലിൽ ഏഴ് ബുക്കിങ് കേന്ദ്രങ്ങൾകൂടി ഉടൻ…
മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ
തിരുവനന്തപുരം∙ പതിനാറുകാരനായ മകനെ ഐഎസിൽ (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതിയില്‍ അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ട പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭര്‍ത്താവായ…
എസ്‌ഐആറിനെച്ചൊല്ലി ഉത്കണ്ഠ: വയോധിക തീ കൊളുത്തി ജീവനൊടുക്കി
കൊല്‍ക്കത്ത: വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തെച്ചൊല്ലിയുള്ള ( എസ്‌ഐആര്‍ ) ഉത്കണ്ഠയെത്തുടര്‍ന്ന് വൃദ്ധ തീകൊളുത്തി മരിച്ചു. കൊല്‍ക്കത്തയിലെ കുഡ്ഘട്ട് നിവാസിയായ ജമുന മൊണ്ഡല്‍ എന്ന 67 കാരിയാണ് മരിച്ചത്. എസ്‌ഐആര്‍ പ്രക്രിയ ആരംഭിച്ചതോടെ, വയോധിക കടുത്ത ആശങ്കാകുലയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. മരിച്ച…
സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി – മറ്റു കേസുകളിലും പ്രതി
കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് തിങ്കളാഴ്ച വൈകീട്ടോടെ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ഷജു…
ഉത്ര വധക്കേസ് വെള്ളിത്തിരയിലേക്ക്; ‘രാജകുമാരി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ച് മഞ്ജു വാര്യര്‍
കേരളം മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് വെള്ളിത്തിരയിലേക്ക്. ‘രാജകുമാരി’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടി മഞ്ജു വാര്യര്‍ പുറത്തിറക്കി. നവാഗതനായ ഉണ്ണിദാസ് കൂടത്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നല്ല സിനിമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫറാസ്…
















