കടം കൊടുത്ത ആയിരം രൂപ തിരികെ ചോദിച്ചു:കടയുടമക്ക് മർദ്ദനം
മാനന്തവാടി: കിട്ടാനുള്ള 1000 രൂപ ചോദിച്ചതിന് കടയുടമയെ കടക്കുള്ളില്‍ വെച്ചും റോഡിലേക്ക് വലിച്ചിട്ടും മര്‍ദ്ദിച്ചവശനാക്കിയ സംഭവത്തിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ചെറ്റപ്പാലം ലാലാ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ കെ.റഫീക്ക് (29) നാണ് മര്‍ദ്ദനമേറ്റത്.…
തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
മേപ്പാടി: കാപ്പംകൊല്ലിയില്‍ തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. 19,80 ഹോട്ടലിന് സമീപമാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പെരുമ്പാവൂരിലേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറി കാപ്പംകൊല്ലി ഇറക്കത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെയും സഹായിയെയും…
ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയെ റാഗിങ്ങിന് വിധേയമാക്കിയ ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. സ്കൂള്‍ ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ റാഗിങ്ങില്‍ ഉള്‍പ്പെട്ടെന്ന് ബോധ്യപ്പെട്ട കുട്ടികളെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ കമ്പളക്കാട് പൊലിസ് നേരത്തെ അഞ്ചുപേര്‍ക്കെതിരെ കേസ്…
ബാണാസുര സാഗർ ഷട്ടർ ഇന്ന് രണ്ടുമണിക്ക് തുറക്കും :ജാഗ്രത മുന്നറിയിപ്പ്
പടിഞ്ഞാറത്തറ :* കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ച രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. *ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.* 15 സെൻറീമീറ്റർ ആണ്…
ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചിട്ടാണുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 773.50 മീറ്ററില്‍ അധികരിക്കുകയും, മഴയുടെ തീവ്രത വിലയിരുത്തിയും നിയന്ത്രിത അളവില്‍ ഷട്ടര്‍ ഉയര്‍ത്തി അധിക…
താമരശ്ശേരി ചുരത്തിൽ വാഹനാപകടം
താമരശ്ശേരി ചുരത്തിൽ വാഹനാപകടം.രണ്ടാം വളവിന് താഴെ ബസ്സും ടാറ്റസുമോയും കൂട്ടിയിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഗതാഗത തടസ്സമില്ല.
വയനാട്ടിൽ റെഡ് അലർട്ട്
വയനാട് ജില്ലയിൽ ജൂലൈ 17,18,19,20 തിയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം നിക്ഷേപിച്ചതായി പരാതി
എടവക: എടവക മാങ്ങലാടിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ചാക്ക് കണക്കിന് മാലിന്യം സാമൂഹ്യ വിരുദ്ധര്‍ നിക്ഷേപിച്ചതായി പരാതി. മാങ്ങലാടി മഠം ശിവശ്രുതി വീട്ടില്‍ രാജഗോപാലിന്റെ തോട്ടത്തിലാണ് ജൂലൈ 15 ന് രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിച്ചതായി പറയുന്നത്. ഡിസ്പോസിബിള്‍ പ്ളേറ്റ് ,…
മീശവടിച്ചില്ല;വിദ്യാർത്ഥിയെ മർദ്ദിച്ച് സീനിയേഴ്സ്
‘മീശവടിച്ചില്ല’ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാത്ഥികളുടെ ക്രൂര മർദ്ദനം.കണിയാമ്പറ്റ ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാത്ഥിക്കാണ് പരിക്കേറ്റത്. നടുവിനും പിൻകഴുത്തിലും കൈകാലുകൾക്കും പരിക്കേറ്റ വിദ്യാർത്ഥി വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം പുറത്തു പറഞ്ഞാൽ വീണ്ടും മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തി.
മഴയിൽ വീട് തകർന്നു
ശക്തമായ മഴയിൽ വീട് തകർന്നു.നെയ്ക്കുപ്പ മണൽവയൽ ഉന്നതിയിലെ ബിജുവിന്റെ വീടാണ് ഇന്നലെ പെയ്ത മഴയിൽ പൂർണ്ണമായും തകർന്ന് വീണത്. വീട്ടുപകരണങ്ങളും നശിച്ചു. ആളപായമില്ല.