വാടകയ്ക്കെടുത്ത് ലോറികൾ തിരിച്ചുകൊടുത്തില്ല; സഹകരണ സംഘം ഭാരവാഹികൾക്കെതിരെ കേസ്

Spread the love

 

ലോൺ അടയ്ക്കാമെന്ന വ്യവസ്ഥയിൽ വാടകയ്ക്കെടുത്ത ലോറികളുടെ തിരിച്ചടവ് മുടക്കുകയും വാഹനം തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു.

 

വയനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് ജോസ് പാറപ്പുറം, വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് എന്നിവർക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. കോടോം ഉദയപുരം ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ലോറികൾ വാടകയ്ക്കെടുത്ത വകയിൽ 27 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നാണ് പരാതി.

 

2024 ജൂലൈ മുതൽ വാഹനങ്ങളുടെ ലോൺ അടയ്ക്കാമെന്നും വാടക നൽകാമെന്നും പറഞ്ഞാണ് ലോറികൾ വാടകയ്ക്കെടുത്തത്. എന്നാൽ, പിന്നീട് ലോൺ അടയ്ക്കുകയോ വാഹനം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന് സൊസൈറ്റി സെക്രട്ടറി കെ.വി. ലേഖയുടെ പരാതിയിൽ പറയുന്നു.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *