ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ജനവിധി തേടി ഭർത്താവും ഭാര്യയും; കൗതുകമായി അമ്പലവയലിലെ സ്ഥാനാർത്ഥികൾ

Spread the love

 

അമ്പലവയൽ: തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പലവയൽ പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയം കൗതുകമാകുന്നു. ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത വാർഡുകളിൽ ഭർത്താവും ഭാര്യയുമാണ് ഇത്തവണ സിപിഎമ്മിനായി ജനവിധി തേടുന്നത്.

 

എടക്കൽ നഗർ സ്വദേശികളായ രഘുവും ഭാര്യ നിഷ രഘുവുമാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്. രഘു അമ്പലവയൽ പഞ്ചായത്തിലെ ആറാം വാർഡിലും, നിഷ രഘു എട്ടാം വാർഡിലുമാണ് മത്സരിക്കുന്നത്.

 

ഈ രണ്ട് വാർഡുകളും പട്ടികവർഗ (എസ്ടി) സംവരണമായതോടെയാണ് കുറുമ സമുദായത്തിൽ നിന്നുള്ള ഈ ദമ്പതികളെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. ഇരുവരും സജീവ പാർട്ടി പ്രവർത്തകരാണ്. വ്യക്തിബന്ധങ്ങളും പാർട്ടി വോട്ടുകളും ഒരുപോലെ സമാഹരിച്ച് വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ഒരേ പഞ്ചായത്തിൽ ദമ്പതികൾ ഒരുമിച്ച് വിജയിക്കുമോ എന്ന ആകാംഷയിലാണ് അമ്പലവയലിലെ വോട്ടർമാർ.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *