നമ്പ്യാർകുന്നിൽ ഭീതി വിതച്ച പുലി കൂട്ടിലായി
വയനാട് കല്ലൂര്‍ നമ്പ്യാർകുന്നിൽ ദിവസങ്ങളോളം ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. പുലി നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥലത്ത് പുലിയുടെ ശല്യം രൂക്ഷമായിരുന്നു. പുലി കൂട്ടില്‍ കുടുങ്ങിയ വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.…
ചുരത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
താമരശ്ശേരി ചുരം രണ്ടാം വളവിൽ ഗ്രീൻ ബ്രിഗേഡ് ഓഫീസിന് മുൻപിലായി ബൈക്കിനെ വെട്ടിക്കുന്നതിന്റെ ഇടയിൽ ചുരം കയറുന്ന ആപ്പേ ഗുഡ്സ് കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം ,അപകടത്തിൽ ആർക്കും പരിക്ക് ഇല്ല,ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാർ സംഭവസ്ഥലത്ത് ഉണ്ട്. …
കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്.അമ്പലവയൽ അടിവാരത്ത് അമ്പലക്കുന്ന് ഉന്നതിയിലെ കുമാരൻ, കരിയംകാട്ടിൽ അനസൂയ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ജോലികഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയ്ക്കുനേരേ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. അവരെ രക്ഷിക്കാൻ ശ്രമിച്ച കുമാരന് കാലിനും കൈയ്ക്കും കുത്തേറ്റു. ഇരുവരെയും…
ഒന്നര വർഷം മുമ്പ് കാണാതായ ആൾ കൊല്ലപ്പെട്ടു; മൃതദേഹം ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടനിലയിൽ
കോഴിക്കോട് നിന്നും ഒന്നര വർഷം മുൻപ് കാണാതായ ആളുടെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കണ്ടെത്തി. വയനാട് സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്നു കരുതുന്ന മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുക്കാനുള്ള…
കാർപോർച്ചിൽ വിശ്രമിച്ച് പുലി
കാർപോർച്ചിൽ വിശ്രമിച്ച് പുലി.വയനാട്-തമിഴ്‌നാട് അതിർത്തിയിലെ നരികൊല്ലിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പറമ്പിൽ ഷാജിയുടെ വീട്ടിലെ കാർപോർച്ചിലാണ് പുലിയെ കണ്ടത്.
നെല്ലാറച്ചാലിൽ ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു
വയനാട്:നെല്ലാറച്ചാൽ വ്യൂ പോയിൻ്റിനു സമീപം ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു. ഇന്നു പുലർച്ചെയാണ് ജീപ്പ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. നിർത്തിയിട്ട വാഹനം നിയന്ത്രണംവിട്ട് ഡാമിൽ വീഴുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ കുറ്റ്യാടി സ്വദേശികൾ ആണ്. അമ്പലവയൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ…
ബാണാസുര ഡാം ഷട്ടർ തുറന്നു
ബാണാസുരഡാം ഷട്ടർ തുറന്നു.ഒരു ഷട്ടർ 10സെ.മി ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു .10 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി ഒഴുക്കിവിടും.തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം.
തോണി സർവ്വീസ് നിർത്തിവയ്ക്കാൻ നിർദേശം
ബാണാസുര ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ കബനി നദിയിലെ പെരിക്കല്ലൂർ കടവ്, മരക്കടവ് കടവിലെ തോണി സർവ്വീസ്‌താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകി. കബനി നദിയിൽ ജലനിരപ്പ് ഉയരുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.
തിരുനെല്ലിയിൽ തീർത്ഥാടകരായ ബസ് യാത്രക്കാർക്ക് നേരെ നടന്നടുത്ത് കാട്ടാന
തിരുനെല്ലിയിൽ തീർത്ഥാടകരായ ബസ് യാത്രക്കാർക്ക് നേരെ നടന്നടുത്ത് കാട്ടാന. ബസ് പിന്നോട്ട് എടുത്തത് ഒരു കിലോമീറ്റർ അധികം ദൂരം. ഇന്ന് രാവിലെ കൊട്ടിയൂർ തീർത്ഥാടനത്തിന്റെ ഭാഗമായി തിരുനെല്ലിയിലേക്ക് പോവുകയായിരുന്നു കോട്ടയം സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആന ഏറെ നേരം നടന്നടുത്തത്.…
ബാണാസുര സാഗര്‍ ഡാമിലെ ഷട്ടര്‍ നാളെ തുറക്കും
കല്‍പ്പറ്റ:ബാണാസുര സാഗര്‍ ഡാമിലെ സ്പില്‍വെ ഷട്ടര്‍ നാളെ (ജൂണ്‍ 27) രാവിലെ 10 ന് ഉയര്‍ത്തും. സെക്കന്റില്‍ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത…
















