വയനാട് അതിദാരിദ്ര മുക്തം; മന്ത്രി ഒ.ആർ കേളു ഇന്ന് ജില്ലാതല പ്രഖ്യാപനം നടത്തും
കല്‍പ്പറ്റ:വയനാട് ജില്ല അതിദാരിദ്ര മുക്ത ജില്ലയെന്ന പുരോഗതി കൈവരിച്ച്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഇന്ന് രാവിലെ 10 ന് മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുകയെന്ന സര്‍ക്കാറിന്റെ സുപ്രധാന…
തെരുവ് നായ്ക്കളുടെ ആക്രമണം:400 ഓളം കോഴികളെ കൊന്നു
വയനാട് ബത്തേരി നെന്മേനി മാടക്കരയിൽ കോഴിഫാമിൽ തെരുവ് നായ്ക്കളുടെ ആക്രമണം.400 ഓളം കോഴികളെ കൊന്നു.കുന്നുമ്മൽ കാഞ്ഞിരത്തിങ്കൽ ജമാലിന്റെ ഫാമിൽ ആണ് സംഭവം.32 ദിവസം വളർച്ചയെത്തിയ കോഴികളെയാണ് കൊന്നത്.
പിതാവിന്റെ വിയോഗം;സംസ്ഥാന സ്കൂൾ കായിക മേളയിൽ നിന്നു കണ്ണീരോടെ മടക്കം
തിരുവനന്തപുരം: തോരാത്ത മഴയത്ത് 1500 മീറ്റര്‍ മത്സരത്തിന് ഇറങ്ങാനിരിക്കുകയായിരുന്നു ജെന്നിഫര്‍. ഒരുപക്ഷേ അച്ഛന്‍ ഇനിയില്ലെന്ന് അവളോടു പറയാനാവാതെ ആ മഴ തലതല്ലിക്കരഞ്ഞ് ട്രാക്കിനെ കുതിര്‍ത്തതാവാം.അങ്ങകലെ വയനാട്ടിലെ വീട്ടില്‍ അച്ഛന്റെ ചേതനയറ്റ ശരീരം അവള്‍ മടങ്ങിവരുന്നതും കാത്തിരിക്കുകയായിരുന്നു. ജെന്നിഫര്‍.കെ.ജയ്സന്റെ പിതാവ്…
തെരുവുനായ ആക്രമണം:മധ്യവയസ്കന് പരിക്ക്
തെരുവുനായ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്.എടവക പുതിയിടംകുന്ന് ഇലഞ്ഞിക്കുഴിയിൽ സജിക്കാണ് തോളിന് പരിക്കേറ്റത്.പുതിയിടംകുന്ന് നല്ലൂർനാട് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
പശുവിനെ കടുവ കൊന്നു
ചെതലയം കൗണ്ടൻമൂല വയലിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ച് കൊന്നു.പുത്തനൂർ പത്മനാഭന്റെ പശുവിനെയാണ് ഇന്ന് ഉച്ചയോടെ കടുവ കൊന്നത്. ഉന്നതി നിവാസികൾ ബഹളം വെച്ചതോടെ കടുവ വനത്തിലേക്ക് ഓടി മറഞ്ഞു.
കേഴമാനിനെ വേട്ടയാടി; സഹോദരങ്ങൾ അറസ്റ്റിൽ
പുൽപ്പള്ളി: പുൽപ്പള്ളി പാതിരി വനമേഖലയിൽ കുരുക്കുവെച്ച് കേഴമാനിനെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ. പാതിരി തടത്തിൽ വീട്ടിൽ ബെന്നി ജോസഫ്, റെജി തോമസ് എന്നിവരെയാണ് വനപാലകർ പിടികൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രഹസ്യവിവരത്തെ തുടർന്ന് വനപാലകർ…
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
തോണിച്ചാൽ: മാനന്തവാടി തോണിച്ചാൽ ഇരുമ്പുപാലത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റു. വാളാട് കരിയാടൻ വീട്ടിൽ ഷാദിലിനാണ് (18) പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കാറുമായി കൂട്ടിയിടിച്ച ശേഷം സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും…
വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ ചൊല്ലി തർക്കം:നഗരസഭാ ജീവനക്കാരന് മർദ്ദനമേറ്റു
മാനന്തവാടി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാനന്തവാടി നഗരസഭാ ജീവനക്കാരന് മർദ്ദനമേറ്റു. ഓഫീസ് അസിസ്റ്റന്റായ രാഹുലിനാണ് (33) മർദ്ദനമേറ്റത്. സംഭവത്തിൽ ജീവനക്കാരനും യുവതിക്കുമെതിരെ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. ഒഴക്കോടി സ്വദേശിനി…
മയക്കുമരുന്ന് ശേഖരം പിടികൂടി
മുട്ടിൽ ചെറുമൂലവയലിൽ നിന്നും മയക്കുമരുന്ന് ശേ ഖരം പിടികൂടി. ചൊക്ലിയിൽ അബൂബക്കറിൻ്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. എംഡിഎംഎ, മെത്താഫിറ്റമിൻ, സിറിഞ്ചുകൾ എന്നിവ പിടിച്ചെടുത്തു പോലീസും എക്സൈസും സംയുക്തമായാണ് മയക്കുമരുന്ന് പിടികൂടിയത്. പോത്ത് കച്ചവടത്തിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. അബുബക്കറി…
വെള്ളിയാഴ്ച്ച ബത്തേരിയിൽ കടകൾ തുറക്കില്ല
ഈമാസം 24ന് ബത്തേരി നഗരത്തിൽ കടകൾ തുറക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് കടകൾ അട ച്ചിടുക. ചുങ്കത്തെ വ്യാപാരികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് സമരം. കടമുറികൾ പ്രവർത്തിക്കുന്ന കെട്ടിടം കാലപ്പഴക്കമുള്ളവയെന്ന് വരുത്തിയാണ് വ്യാപാരികളെ…
















