തിരുനെല്ലിയിൽ തീർത്ഥാടകരായ ബസ് യാത്രക്കാർക്ക് നേരെ നടന്നടുത്ത് കാട്ടാന
തിരുനെല്ലിയിൽ തീർത്ഥാടകരായ ബസ് യാത്രക്കാർക്ക് നേരെ നടന്നടുത്ത് കാട്ടാന. ബസ് പിന്നോട്ട് എടുത്തത് ഒരു കിലോമീറ്റർ അധികം ദൂരം. ഇന്ന് രാവിലെ കൊട്ടിയൂർ തീർത്ഥാടനത്തിന്റെ ഭാഗമായി തിരുനെല്ലിയിലേക്ക് പോവുകയായിരുന്നു കോട്ടയം സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആന ഏറെ നേരം നടന്നടുത്തത്.…
ബാണാസുര സാഗര്‍ ഡാമിലെ ഷട്ടര്‍ നാളെ തുറക്കും
കല്‍പ്പറ്റ:ബാണാസുര സാഗര്‍ ഡാമിലെ സ്പില്‍വെ ഷട്ടര്‍ നാളെ (ജൂണ്‍ 27) രാവിലെ 10 ന് ഉയര്‍ത്തും. സെക്കന്റില്‍ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത…
കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് എലിമ്പിലേരിയിൽ
ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് എലിമ്പിലേരിയിൽ. ജൂണ്‍ 25 ന് രാവിലെ 8 മുതല്‍ ജൂണ്‍ 26 ന് രാവിലെ 8 വരെ ലഭിച്ച കണക്ക് പ്രകാരമാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ എലിമ്പിലേരി പ്രദേശത്ത് കൂടുതല്‍ മഴ ലഭിച്ചത്. 24…
വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 27)ജില്ലാ കളക്റ്റർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു.മദ്രസ്സകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച…
ചൂരല്‍മല സ്വദേശികള്‍ക്കെതിരെ കേസ്
വെള്ളാര്‍മല വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തു എന്ന പരാതിയിലാണ് 6 ചൂരല്‍മല സ്വദേശികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മേപ്പാടി പോലീസ് കേസെടുത്തത്. വില്ലേജ് ഓഫീസറടക്കമുള്ള ജീവനക്കാരെ കയ്യേറ്റം ചെയ്ത് വാഹനത്തിന്റെ സൈഡ് മിറര്‍ തകര്‍ത്തതായ പരാതിയില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.…
ബെയ്ലി പാലം അടച്ചു
മേപ്പാടി: ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ. മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശം…
വയനാട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
ജിദ്ദ : അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് ഞായറാഴ്ച സൗദിയിലെത്തിയ മധ്യവയസ്കൻ മരിച്ചു. വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ചെമ്പൻ അഷ്റഫ് ( 52 ) ആണ് ജിദ്ദയില്‍ കാർ അപകടത്തില്‍ മരിച്ചത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്ബോള്‍ ഓടിച്ചിരുന്ന കാർ…
കല്ലൂർ പുഴ കരകവിഞ്ഞു: പുഴംകുനി ഉന്നതിയിലെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി
ബത്തേരി കല്ലൂർ പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെതുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മുൻകരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട്പേരെ തിരുവണ്ണൂർ അംഗണവാടിയിലേക്ക് മാറ്റിയത്. രാത്രി പതിനൊന്നരയോടെ നൂൽപ്പുഴ പഞ്ചായത്തധികൃതരും പൊലിസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.
പൊഴുതനയിൽ വീണ്ടും തെരുവുനായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു
വൈത്തിരി : പൊഴുതനയിൽ വീണ്ടും തെരുവുനായ ആക്രമണം. പൊഴുതനയിൽ ഇന്ന് തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കൂടി പരിക്കേറ്റു. പൊഴുതന ആനോത്ത് സ്വദേശികളായ ശിവൻ, മുസ്‌തഫ, ബാവുട്ടൻ എന്നിവർക്കാണ് കടിയേറ്റത്. ഇവരെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 10 പേരെയും…
ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനം നിരോധിച്ച് ഉത്തരവായി. ക്വാറികൾക്കും യന്ത്രസഹായത്തോടെ മണ്ണ് നീക്കംചെയ്യുന്നതിനും ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ…