തൊണ്ടയിൽ എല്ലു കുടുങ്ങിയപ്പോൾ വീട്ടമ്മ രക്ഷിച്ച നായ ചത്ത നിലയിൽ

Spread the love

കൽപ്പറ്റ: തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയപ്പോൾ രക്ഷിച്ച വീട്ടമ്മയോട് പിറ്റേദിവസം നന്ദി പറയാനെത്തി സാമൂഹ്യ മാധ്യമങ്ങളിൽ താരമായ നായയെ വിഷം കൊടുത്ത് കൊന്നു. വയനാട് പിണങ്ങോട് ലക്ഷംവീട് കോളനിയിൽ കണ്ടിരുന്ന തെരുവുനായയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

 

നാല് ദിവസം മുൻപ് ലക്ഷംവീട് അങ്കണവാടിക്ക് സമീപം വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടെത്തിയ നായയെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതാണെന്നാണ് സംശയം.

 

ഏതാനും ആഴ്ചകൾക്ക് മുൻപാണ് നസീറ എന്ന വീട്ടമ്മ നായയുടെ തൊണ്ടയിൽ കുടുങ്ങിയ എല്ലിൻ കഷ്ണം സാഹസികമായി എടുത്തുമാറ്റി അതിന്റെ ജീവൻ രക്ഷിച്ചത്. പിറ്റേ ദിവസം രാവിലെ നസീറയുടെ വീട്ടിലെത്തി നായ നന്ദി പ്രകടിപ്പിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നസീറയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

 

രാത്രികാലങ്ങളിൽ വീടുകളിലെ ചെരിപ്പുകളും മറ്റും കടിച്ചെടുത്ത് പലയിടത്തായി കൊണ്ടുപോയി ഇടുന്നത് നായയുടെ പതിവായിരുന്നു. ഇത് ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതാകാം നായയെ കൊല്ലാൻ കാരണമായതെന്നാണ് സാമൂഹ്യ പ്രവർത്തകനായ താഹിർ പിണങ്ങോട് സംശയം പ്രകടിപ്പിച്ചത്.

 

സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മിണ്ടാപ്രാണിയോട് ഈ ക്രൂരത ചെയ്തവരെ കണ്ടെത്തണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടു.

  • Related Posts

    പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    Spread the love

    Spread the love    വെള്ളമുണ്ട: പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.   വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ…

    കാട്ടാന ശല്യം: വനം വകുപ്പും സർക്കാരും അനങ്ങാപ്പാറ നയം തിരുത്തണമെന്ന് നാട്ടുകാർ

    Spread the love

    Spread the love    പനമരം പുൽപള്ളി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വട്ടവയൽ, കല്ലുവയൽ, നീർവാരം, അമ്മാനി, പാതിരിയമ്പം പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വന്യമൃഗ ശല്യവുമായി ബന്ധപ്പെ ഒട്ടേറെ പരാതികൾ നല്കപ്പെട്ടിട്ടുണ്ടങ്കിലും പ്രശ്നപരിഹാരത്തിനാവശ്യമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.   2023 ൽ…

    Leave a Reply

    Your email address will not be published. Required fields are marked *