മറ്റൊരാളുമായി ബന്ധമെന്ന് സംശയം; കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ്, മൃതദേഹത്തിനൊപ്പം സെൽഫി
കാൺപുർ∙ ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ പ്രണയം കൊലപാതകത്തിൽ അവസാനിച്ചു. കാൺപുർ സ്വദേശിയായ സൂരജ് കുമാറാണ് തന്റെ പ്രണയിനിയായ ആകാംഷയെ കൊലപ്പെടുത്തിയത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം. ഒരു യുവാവുമായി സംസാരിച്ചതറിഞ്ഞ് സൂരജ് ആകാംഷയുമായി വഴക്കുണ്ടാക്കി. ആകാംഷയുടെ തല ഭിത്തിയിൽ ഇടിച്ചതിനു ശേഷം…
ഇൻഡിഗോ വിമാനത്തിനുള്ളിൽ എലി! കണ്ടത് യാത്രക്കാർ; നീണ്ട തിരച്ചിൽ, പുറപ്പെട്ടത് 3 മണിക്കൂർ വൈകി
കാൺപുർ∙ വിമാനത്തിനുള്ളിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് കാൺപുർ–ഡൽഹി ഇൻഡിഗോ വിമാനം മൂന്നു മണിക്കൂറിലധികം വൈകി. ഇന്നലെ ഉച്ചയ്ക്കു പുറപ്പെട്ട് വൈകുന്നേരം 4.10 ന് ഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിമാനം വൈകുന്നേരം 6.03ന് ആണ് കാൺപുരിൽ നിന്നു പുറപ്പെട്ടത്. 7.16ന് ഡൽഹിയിലെത്തി. …
ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം, ആരോ കയറിയെന്ന് പരിസരവാസികൾ; മതിൽ ചാടി കടന്ന് പൊലീസ്
കൊച്ചി∙ ആത്മഹത്യയുടെ വക്കിൽ നിന്ന് കുടുംബനാഥനെ നിർണായക ഇടപെടലിലൂടെ രക്ഷപ്പെടുത്തിയതിന്റെ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പൊലീസ്. ആൾത്താമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നുവെന്ന് അയൽക്കാർ എറണാകുളം ടൗൺ സൗത്ത് പൊലീസിൽ അറിയിക്കുകയായിരുന്നു. നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വീടിന്റെ മതിൽ ചാടിക്കടന്ന്…
ചന്ദനക്കടത്ത്: ഒളിവിൽ കഴിഞ്ഞത് 55 വർഷം; 78 കാരൻ അറസ്റ്റിൽ
ചന്ദനക്കടത്തു കേസിൽ 55 വർഷമായി ഒളിവിലായിരുന്ന 78 കാരനെ ദക്ഷിണ കന്നഡ പോലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി സി.ആർ. ചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. 1970 ജൂലൈ 26ന് ഇയാൾ അനധികൃതമായി ചന്ദനം കടത്തി എന്നായിരുന്നു കേസ്. ചന്ദനമോഷണവുമായി…
നെയ് വില 45 രൂപ കുറയും; വിലക്കുറവുമായി മിൽമ
തിരുവനന്തപുരം ∙ ജിഎസ്ടി ഇളവിന്റെ ഭാഗമായി മിൽമയുടെ നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നിരവധി പാൽ ഉൽപന്നങ്ങളുടെ വില കുറയും. മില്‍മയുടെ നെയ്യ് ഒരു ലീറ്ററിനു 45 രൂപ കുറയും. ഇതോടെ നെയ്യ് വില നിലവിലെ 720 രൂപയില്‍നിന്ന് 675…
പെൺകുട്ടികളെ നിർബന്ധിച്ച് നഗ്ന വിഡിയോ കാണിച്ച് പീഡനം; രണ്ടാനച്ഛൻ അറസ്റ്റിൽ
തിരുവനന്തപുരം ∙ മൊബൈൽ ഫോണിൽ നഗ്ന വിഡിയോ കാണിച്ച്, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. 14, 13 വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് രണ്ടാനച്ഛനായ 38 കാരൻ അറസ്റ്റിലായത്. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. …
ബാങ്കിൽ തിരിമറി, മലയാളി തട്ടിയത് ഒന്നരക്കോടി; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐ
ന്യൂഡല്‍ഹി ∙ പതിനഞ്ചു വര്‍ഷം മുന്‍പ് പഞ്ചാബിലെ ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയ കേസിൽ മലയാളി പിടിയില്‍. കൊല്ലം മാവടി കുളക്കട സ്വദേശി ജെ.സുരേന്ദ്രനെയാണ് സിബിഐ പിടികൂടിയത്. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് വിദേശ ബില്‍ പര്‍ച്ചേസ്…
കാറുകള്‍ കൂട്ടിയിടിച്ച് അപകടം,സംഭവം വയനാട്ടിൽ
മുട്ടില്‍ വാര്യാട് കാറുകള്‍ കൂട്ടിയിടിച്ച് അപകടം.കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്.പിണങ്ങോട് സ്വദേശികള്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കിയ കാറുമാണ് അപകടത്തില്‍ പെട്ടത് അപകടത്തില്‍ ആള്‍ട്ടോ കാറില്‍ സഞ്ചരിച്ച പിണങ്ങോട് സ്വദേശികളായ 5പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കല്‍പറ്റ സ്വകാര്യ…
സൗദിയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു; അതിവേഗ നീക്കത്തിൽ പ്രതിയെ പിടികൂടി പൊലീസ്, തുടരുന്ന ദുരൂഹത നീക്കാൻ അന്വേഷണം
ദമാം∙ സ്വദേശി യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമാം ബാദിയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി, അതിയന്നൂർ ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ (28) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊലപാതകത്തിനിടയായ…
ഷൂട്ടിങ്ങിനിടയിൽ ജീപ്പ് മറിഞ്ഞു; നടൻ ജോജു ജോർജിന് പരുക്ക്
മൂന്നാർ ∙ ഷൂട്ടിങ്ങിനിടയിൽ ജീപ്പ് മറിഞ്ഞ് സിനിമ നടൻ ജോജു ജോർജ് അടക്കം രണ്ടുപേർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് മറയൂർ റൂട്ടിലെ ലക്കം വെള്ളച്ചാട്ടത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഷാജി കൈലാസിന്റെ ‘വരവ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു അപകടം. ജോജു ജോർജ്, കൂടെയുണ്ടായിരുന്ന…















