പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഇരയായവരിൽ ഡോക്ടർമാരും അധ്യാപകരും
തിരുവനന്തപുരം: പിഎസ്‌സിയുടെയും കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്രയുടെയും വ്യാജ അഡ്വൈസ് മെമ്മോ ഉൾപ്പെടെ തയ്യാറാക്കി വമ്പൻ നിയമന തട്ടിപ്പ്. തിരുവനന്തപുരം പിഎസ്‌സി ഓഫീസ് പരിസരത്തുവെച്ചുപോലും പണം വാങ്ങി നടത്തിയ തട്ടിപ്പിൽ ഡോക്ടർമാരും നഴ്‌സുമാരുംമുതൽ അധ്യാപകർവരെ കബളിപ്പിക്കപ്പെട്ടു. ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങി നടത്തിയ…
സ്‌കൂള്‍മൈതാനത്ത് അപകടകരമാവിധം കാറോടിച്ചത് 16കാരന്‍, 25 വയസുവരെ ലൈസന്‍സില്ല, എംവിഡി നടപടി
കോഴിക്കോട്: പേരാമ്പ്ര കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കുനേരേ കാര്‍ ഓടിച്ചുകയറ്റി സാഹസിക അഭ്യാസപ്രകടനം നടത്തിയത് അതേ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയെന്ന് പൊലീസ്. അന്വേഷണത്തിന് പിന്നാലെ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാര്‍ കസ്റ്റഡിയിലെടുത്തു.…
പൊതുമേഖലാ ബാങ്ക് ലയന നീക്കം സ്ഥിരീകരിച്ച് നിർമല സീതാരാമൻ; ഇനി ഈ 3 ബാങ്കുകൾ മാത്രം?
പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കം സ്ഥിരീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയ്ക്ക് വേണ്ടത് ലോകോത്തര നിലവാരമുള്ള വമ്പൻ ബാങ്കുകളാണെന്നും ഇതിനായി റിസർവ് ബാങ്കുമായും ബാങ്കിങ് രംഗത്തുള്ളവരുമായും ചർച്ചകൾ തുടരുകയാണെന്നും നിർമല സീതാരാമൻ പറഞ്ഞു. മുംബൈയിൽ എസ്ബിഐ…
യുഎസിൽ വിമാന സർവീസുകൾ റദ്ദാക്കുന്നു, പരിഭ്രാന്തിയിൽ യാത്രക്കാർ
വാഷിങ്ടൻ ∙ സർക്കാർ ഷട്ട്ഡൗൺ കാരണം യുഎസിൽ വിമാന സർവീസുകൾ റദ്ദാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്ക്കാനുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പ്രകാരം വ്യാഴാഴ്ച മുതൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങി. ഇന്ന് സർവീസ് നടത്തേണ്ട അഞ്ഞൂറോളം…
വീണ്ടും വിര്‍ച്വല്‍ അറസ്റ്റ്: സിബിഐ ചമഞ്ഞ് ഡോക്ടറില്‍ നിന്ന് 1.30 കോടി തട്ടി, ഭുരിഭാഗവും തിരിച്ചുപിടിച്ച് പൊലീസ്
തിരുവനന്തപുരം: വിര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ മുതിര്‍ന്ന പൗരനും ഡോക്ടറുമായ എറണാകുളം സ്വദേശിയില്‍ നിന്നും തട്ടിയെടുത്ത പണം തിരികെ പിടിച്ച് കേരള പൊലീസ്. ഒരു കോടി 30 ലക്ഷം രൂപയാണ് ഡോക്ടറില്‍ നിന്നും തട്ടിപ്പുക്കാര്‍ കവര്‍ന്നത്. ഇതില്‍ ഒരു കോടി ആറ് ലക്ഷം…
ഫിസിയോ തെറാപിസ്റ്റുകളും ഒക്കുപ്പേഷനല്‍ തെറാപിസ്റ്റുകളും ഡോക്ടര്‍മാരല്ല, പേരിനു മുന്നിൽ ‘ഡോ.’ വേണ്ട: ഹൈക്കോടതി
കൊച്ചി ∙ ഫിസിയോതെറാപ്പിസ്റ്റുകളും ഒക്കുപ്പേഷനൽ തെറാപ്പിസ്റ്റുകളും പേരിനോടൊപ്പം ഡോക്ടർ എന്ന് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി. സ്പെഷലിസ്റ്റ് മെഡിക്കൽ ഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. അസോസിയേഷൻ നൽകിയ ഹർജി…
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ദ്വാരപാലക പാളികള്‍ കടത്തിയ കേസില്‍ ഏഴാം പ്രതിയാണ് ബൈജു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന നാലാമത്തെ അറസ്റ്റാണിത്.…
ഹൈവേ റോബറി: സഹായി പിടിയില്‍
ബത്തേരി: ആയുധധാരികളായ സംഘം രാത്രി വാഹനം തടഞ്ഞു നിര്‍ത്തി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ സഹായി പിടിയില്‍. കുറ്റവാളി സംഘത്തെ സഹായിച്ച പാടിച്ചിറ, സീതാമൗണ്ട്, പുതുച്ചിറ വീട്ടില്‍ രാജന്‍(61)നെയാണ് ബത്തേരി പോലീസ്…
സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം ഓടയിൽ; കൈകകൾ മുറിച്ചു മാറ്റി, കൊലപാതകമെന്ന് സംശയം
നോയിഡ∙ സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം ഉത്തർപ്രദേശിലെ നോയിഡയിലെ ഓടയിൽനിന്ന് കണ്ടെത്തി. കൈകൾ മുറിച്ചു മാറ്റിയ നിലയിലാണ് മൃതദേഹം സെക്ടർ 108ൽ കണ്ടെത്തിയത്. സ്ത്രീ കൊല്ലപ്പെട്ടിട്ട് 24–48 മണിക്കൂർ ആയിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പൊലീസിന്റെ ഹെൽപ് ലൈൻ…
ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; കല്ലിൽ തട്ടി ബസിനടിയിൽ കുടുങ്ങി, യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം∙ വഴയിലയില്‍ കെഎസ്ആര്‍ടിസി ബസിന്റെ അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനായ നെയ്യാറ്റിന്‍ക്കര കാരക്കോണം മഞ്ചവിളാകം സ്വദേശി രാജേഷ് (34) ആണ് മരിച്ചത്. വഴയില പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട്ടേക്കുള്ള സൂപ്പര്‍ ഫാസ്റ്റ്…
















