സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർക്ക് നിയന്ത്രണം; കേന്ദ്രം കരടുവിജ്ഞാപനം ഇറക്കി

Spread the love

ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങളിൽ വാർത്തകളും സമകാലിക സംഭവങ്ങളും പങ്കുവയ്ക്കുന്ന സാധാരണ ഉപയോക്താക്കൾക്കും ഇൻഫ്ലുവൻസർമാർക്കും മേൽ കേന്ദ്രം നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നു. ഡിജിറ്റൽ ന്യൂസ് പ്രസാധർക്ക് ബാധകമായ ചട്ടത്തിന്റെ കീഴിലേക്ക് ഇവരെയും കൊണ്ടുവരുന്നത് സംബന്ധിച്ച് കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 

2021ലെ ഐടി ചട്ടത്തിലാണ് ഇതുസംബന്ധിച്ച ഭേദഗതി. നിലവിൽ ഡിജിറ്റൽ മാധ്യമസ്ഥാപനങ്ങൾക്ക് ബാധകമായ പരാതിപരിഹാര സംവിധാനവും, ഉള്ളടക്കത്തിനു മേലുള്ള തുടർനടപടികളും ഇവരും നേരിടേണ്ടി വരും. പ്രശ്നമുള്ള ഉള്ളടക്കം ഐടി നിയമം അനുസരിച്ച് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് (എംഐബി) ഉത്തരവിടാം. വേണമെങ്കിൽ മുന്നറിയിപ്പ് നൽകാനും, ക്ഷമാപണം ആവശ്യപ്പെടാനും കഴിയും.

 

ഇത്തരം ഉപയോക്താക്കളെ പ്രസാധകരായി നിയമപരമായി പരിഗണിച്ചിട്ടില്ലെങ്കിലും പ്രസാധകർക്ക് ബാധകമായ നിയന്ത്രണങ്ങൾ വരും. വാർത്താ ഉള്ളടക്കം പങ്കുവയ്ക്കുന്ന സ്വതന്ത്ര യൂട്യൂബ് ചാനലുകൾക്കു പുറമേ സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും ചട്ടം ബാധകമാകും. സർക്കാരുകൾ പുറത്തിറക്കുന്ന ഉത്തരവുകളും മാർഗരേഖകളും നിർബന്ധമായും സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പാലിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

 

ഒരു സമൂഹമാധ്യമ ഉപയോക്താവ് പോസ്റ്റ് ചെയ്യുന്ന വാർത്ത/സമകാലിക ഉള്ളടക്കത്തെക്കുറിച്ച് പരാതി ലഭിച്ചാൽ, ഐടി ചട്ടമനുസരിച്ച് രൂപീകരിച്ച ഇന്റർ–ഡിപാർട്മെന്റൽ കമ്മിറ്റിക്ക് പരിശോധിക്കാനും സർക്കാരിനോട് നടപടി ശുപാർശ ചെയ്യാനും കഴിയും. ഉള്ളടക്കം നീക്കം ചെയ്യുക, ഉള്ളടക്കത്തിനൊപ്പം അറിയിപ്പ് നൽകുക തുടങ്ങിയ നടപടികൾ ശുപാർശ ചെയ്യാം. ഇത് സർക്കാരിന് ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകും. നിശ്ചിത ഉള്ളടക്കം മാത്രമേ നീക്കാനാവൂ, അക്കൗണ്ട് മുഴുവനായി നീക്കാനാവില്ല. പരാതികൾക്കു പുറമേ വാർത്താ വിതരണ മന്ത്രാലയം നേരിട്ട് കൈമാറുന്ന വിഷയങ്ങളും കമ്മിറ്റിക്ക് പരിഗണിക്കാനും വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

മറ്റ് പരാതിപരിഹാര ഫോറങ്ങൾ എടുത്ത നടപടികൾ തൃപ്തിയില്ലാത്തതിനെത്തുടർന്ന് നൽകുന്ന പരാതികളും, തീ‍ർപ്പാകാത്ത കേസുകളും കമ്മിറ്റിക്ക് പരിഗണിക്കാം. അടിയന്തര സാഹചര്യങ്ങളിൽ കമ്മിറ്റിയുടെ പരിഗണന കൂടാതെ തന്നെ പ്രത്യേക അധികാരം ഉപയോഗിച്ച് ഉള്ളടക്കം നീക്കം ചെയ്യാൻ ഉത്തരവിടാം. ഐടി നിയമത്തിലെ 69എ എന്ന വകുപ്പ് ഉപയോഗിച്ചായിരിക്കും ഈ നടപടി. നിലവിൽ ഡിജിറ്റൽ ന്യൂസ് പ്രസാധകർക്ക് ഈ വ്യവസ്ഥകൾ ബാധകമാണ്. ഐടി ചട്ടമനുസരിച്ച് നീക്കം ചെയ്യുന്ന ഉള്ളടക്കം സംബന്ധിച്ച വിവരങ്ങൾ 180 ദിവസത്തേക്ക് കമ്പനികൾ സൂക്ഷിച്ചുവയ്ക്കണമെന്നാണ് നിലവിലെ ചട്ടം. മറ്റേതെങ്കിലും നിയമം കൂടുതൽ കാലം ആവശ്യപ്പെട്ടാൽ അത് സാധ്യമാക്കുന്ന ഭേദഗതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

  • Related Posts

    എൽപിജി കള്ളക്കടത്ത്; പിടിച്ചെടുത്തത് 1.26 കോടിയുടെ വസ്തുക്കൾ, സംഘം പിടിയിൽ

    Spread the love

    Spread the loveമുംബൈ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അന്തർസ്സംസ്ഥാന എൽപിജി കള്ളക്കടത്ത് സംഘം പിടിയിൽ. ഗ്യാസ് ടാങ്കറുകളിൽനിന്ന് പാചകവാതകം മോഷ്ടിച്ച് കടത്തുന്ന സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് 1.26 കോടി രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.   രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര…

    ഫെബ്രുവരിയിൽ വിവാഹം; പിന്നാലെ സ്ത്രീധനപീഡനം: സോഫ്റ്റ്‌വെയർ എൻജിനിയർ ജീവനൊടുക്കി

    Spread the love

    Spread the loveഹൈദരാബാദ്∙ സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിയായ ഇഷിത യാദവ് (26) ആണ് മരിച്ചത്. ഹൈദരാബാദിലെ മിയാപുർ മേഖലയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ വച്ചാണ് ഇഷിത ജീവനൊടുക്കിയത്. ഇതുമായി…

    Leave a Reply

    Your email address will not be published. Required fields are marked *