ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; കല്ലിൽ തട്ടി ബസിനടിയിൽ കുടുങ്ങി, യുവാവിന് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം∙ വഴയിലയില്‍ കെഎസ്ആര്‍ടിസി ബസിന്റെ അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനായ നെയ്യാറ്റിന്‍ക്കര കാരക്കോണം മഞ്ചവിളാകം സ്വദേശി രാജേഷ് (34) ആണ് മരിച്ചത്. വഴയില പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.

 

തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട്ടേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസിനെ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ പിന്‍ചക്രത്തിനടിയില്‍ പെടുകയായിരുന്നു. വഴിയരികിലുണ്ടായിരുന്ന കല്ലില്‍ തട്ടി നിയന്ത്രണം വിട്ടാണ് സ്‌കൂട്ടര്‍ മറിഞ്ഞ് രാജേഷ് ബസിനടിയിലേക്കു വീണത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു.

  • Related Posts

    ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം

    Spread the love

    Spread the loveലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും…

    ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

    Spread the love

    Spread the loveലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *