‘പൊലീസുകാർ ആംബുലൻസിലേക്ക് വലിച്ചിഴച്ചു’; ആരോഗ്യം തകർന്നെന്ന് ദയാബായി

Spread the love

കാസർകോട് ∙ പൊലീസുകാരൻ അശ്രദ്ധമായി ആംബുലൻസിലേക്ക് വലിച്ചിഴച്ചതിനാൽ തന്റെ ആരോഗ്യം തകർന്നെന്ന ആരോപണവുമായി സാമൂഹിക പ്രവർത്തക ദയാബായി. 2022ൽ എയിംസ് കാസർകോടിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ 18 ദിവസം നിരാഹാര സമരം കിടന്നിരുന്നു. അന്ന് അവിടത്തെ ഡിവൈഎസ്പി തന്നെ ആംബുലൻസിലേക്ക് വലിച്ചിഴച്ചു കയറ്റി.

 

‘ആശുപത്രിയിലെത്തിക്കേണ്ട പ്രശ്നമൊന്നും എന്റെ ആരോഗ്യത്തിനില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും പൊലീസുകാർ കേട്ടില്ല. വളരെ അശ്രദ്ധമായ രീതിയിലാണ് പല തവണകളായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എന്നെ ആംബുലൻസിലേക്ക് എടുത്തിട്ടത്. ആ സമയത്തു തന്നെ തന്റെ ഇടുപ്പെല്ലിന് പരുക്കുണ്ടായി. അതോടെ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കാതെയായി. നടക്കുന്നതിനും പ്രയാസം അനുഭവപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസം വീണതിനെ തുടർന്ന് എല്ലിനു പൊട്ടലുണ്ടായി. – ദയാബായി പറഞ്ഞു.

 

ബോപ്പാലിലെ ഫ്രാക്ചർ ആശുപത്രിയിലായിരുന്നു ദയാബായിയുടെ സർജറി. തുടർന്ന് ഭോപ്പാലിലെ ആശാ നികേതൻ ആശുപത്രിയിലേക്ക് മാറ്റി. എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അന്ന് നിരാഹാര സമരം നടന്നത്.

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *