മത്സ്യലഭ്യത കുറയുന്നു

Spread the love

ആലപ്പുഴ ∙ വേനൽ കടുത്തതോടെ തീരക്കടലിൽ മത്സ്യലഭ്യത വൻതോതിൽ കുറയുന്നു. തീരക്കടൽ ചൂടുപിടിക്കുന്നതും വെള്ളത്തിലെ ഓക്സിജന്റെ അളവു കുറയുന്നതും കാരണം മീനുകൾ താരതമ്യേന തണുപ്പുള്ള ആഴക്കടലിലേക്കു പോകുകയാണ്. ഉപരിതല മത്സ്യങ്ങളായ മത്തി, അയല, കിളിമീൻ തുടങ്ങിയവയുടെ ലഭ്യതയിലാണു വലിയ കുറവുണ്ടായത്. ഇതോടെ വിപണിയിൽ വിലയും ഉയർന്നു.

 

വേനൽക്കാലത്തു പൊതുവേ മീൻ കുറയാറുണ്ടെങ്കിലും ഇത്തവണ വലിയ തോതിൽ മീൻ കുറഞ്ഞെന്നു കുഫോസ് വൈസ് ചാൻസലർ പ്രഫ. എ.ബിജുകുമാർ പറഞ്ഞു. ചൂട് കൂടുന്നതു തീരക്കടലിനെയാണു വേഗം ബാധിക്കുക. ഇതോടെ മീനുകൾ തണുപ്പുള്ള ആഴക്കടലിലേക്കു പോകും. ഇപ്പോൾ ആഴക്കടലിൽ മീൻ പിടിക്കുന്ന ട്രോളർ ബോട്ടുകൾക്ക് അയലയും മത്തിയും ധാരാളമായി കിട്ടുന്നതു തന്നെ ഇതിനു തെളിവാണ്. അല്ലെങ്കിൽ ട്രോളർ ബോട്ടുകൾക്ക് ഇവ തീരെ കുറവേ കിട്ടാറുള്ളൂ.

 

ചൂട് കൂടുതൽ ഉയർന്നാൽ സ്ഥിതി രൂക്ഷമാകും. ചൂടു കൂടുമ്പോൾ വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയും. ഇതോടെ ഓക്സിജൻ തീരെ കുറവായ മേഖലകൾ (ഓക്സിജൻ മിനിമം സോൺ) രൂപപ്പെടും. അവിടെ നിന്നു മീനുകൾ മറ്റിടങ്ങളിലേക്കു പോകും. ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്ന മീനുകൾ മാത്രം ഈ ഭാഗത്തേക്കു വരും. കാര്യമായ വേനൽമഴ ലഭിച്ചാലേ ഇതിനൊരു പരിഹാരമാകൂ. ഇല്ലെങ്കിൽ മഴക്കാലത്തുമാത്രമേ മീനുകൾ തിരികെയെത്തൂ. കൂടുതൽ ദിവസം ഉയർന്ന താപനില തുടരുന്നതു ദോഷകരമാണെന്നും പ്രഫ. ബിജുകുമാർ പറഞ്ഞു.

 

താപനില താരതമ്യേന കുറഞ്ഞിരിക്കുമെന്നു കണക്കാക്കി പുലർച്ചെയാണു മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോകുന്നത്. പക്ഷേ തീരെക്കുറവ് മീനാണു കിട്ടുന്നതെന്ന് അവർ പറയുന്നു. അതിനൊപ്പം പാചകവാതകക്ഷാമം കൂടി വന്നതു മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *