ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല, ജയിലില്‍ സുരക്ഷാ വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം : കൊടും ക്രിമിനലായ ഗോവിന്ദചാമിക്ക് ജയില്‍ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല. ജയില്‍ ജീവനക്കാരോ തടവുകാരോ സഹായിച്ചതിനു തെളിവില്ല. ജയിലില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  …

നിമിഷപ്രിയ കേസിൽ നിർണായക തീരുമാനവുമായി തലാലിന്റെ കുടുംബം; വധശിക്ഷ റദ്ദാക്കാൻ സമ്മതം അറിയിച്ചു

കോട്ടയം∙ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തത്വത്തിൽ ധാരണ ആയതായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ. യെമൻ പൗരനായ തലാലിന്റെ കുടുംബം നിമിഷപ്രിയക്കു വധശിക്ഷ നൽകേണ്ട എന്ന തീരുമാനത്തിൽ…

ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു വീണു; വിദ്യാർഥിക്ക് പരിക്ക്

കോഴിക്കോട് ∙ മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിന് സമീപമുള്ള ബസ് കാത്തിരിപ്പു കേന്ദ്രം തകർന്ന് വിദ്യാർഥിക്ക് പരുക്ക്. അഭിഷ്നയെന്ന വിദ്യാർഥിക്കാണ് കാലിൽ പരുക്കേറ്റത്. ഈ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെ എല്ലിന് പൊട്ടലുണ്ട്.   കോഴിക്കോട് നഗരസഭ…

ഓപ്പറേഷൻ മഹാദേവ്: ജമ്മു കശ്‍മീരിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ∙ ജമ്മു കശ്‍മീരിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ ലിദ്‌വാസിലായിരുന്നു ഏറ്റുമുട്ടൽ. രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം േമഖലയിൽ പരിശോധന നടത്തിയത്. ഓപ്പറേഷൻ മഹാദേവ് എന്ന പേരിലാണ് സൈനിക ഓപ്പറേഷൻ നടക്കുന്നത്.  …

‘കന്യാസ്ത്രീകളെ കുടുക്കുകയായിരുന്നു; സ്ഥിതിഗതികൾ മോശം, പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യം’

കൊച്ചി ∙ ഛത്തീസ്‍ഗഡിൽ‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കുടുക്കുകയായിരുന്നുവെന്ന് കുടുംബം. തുടക്കത്തിൽ മതപരിവർത്തനമാണ് ആരോപിച്ചിരുന്നതെങ്കിൽ പിന്നീട് മനുഷ്യക്കടത്ത് കുറ്റം കൂടി ഉൾപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബക്കാർ പറയുന്നു. അങ്കമാലി എളവൂർ മാളിയേക്കൽ കുടുംബാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി…

മഴ: 4 ജില്ലകളിൽ യെലോ അലർട്ട്; നദികളിൽ ഇറങ്ങരുത്, തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം∙ അപകടകരമായ രീതിയിൽ ജലനിരപ്പ് നിലനിൽക്കുന്നതിനാൽ ചില നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകി. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സംസ്ഥാനത്തു വരുന്ന 5 ദിവസം മഴ ശക്തമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ…

17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; ബിജെഡി നേതാവ് അറസ്റ്റിൽ

ഭുവനേശ്വർ ∙ ഒഡീഷയിൽ ഭുവനേശ്വർ മുൻസിപ്പൽ കോർപറേഷനിലെ (ബിഎംസി) ബിജു ജനതാദൾ (ബിജെഡി) അംഗം അമരേഷ് ജെന ബലാത്സംഗക്കേസിൽ അറസ്റ്റിൽ. പൊലീസ് കേസെടുത്തതോടെ വീട്ടിൽനിന്നു മുങ്ങിയ അമരേഷിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഒടുവിൽ, ബാലസോറിലെ നീലഗിരി പ്രദേശത്തെ…

തോട്ടിലേക്ക് വൈദ്യുതലൈൻ പൊട്ടിവീണു; കുളിക്കാൻ ഇറങ്ങിയ 18കാരൻ ഷോക്കേറ്റ് മരിച്ചു

മലപ്പുറം ∙ പൊട്ടിവീണ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റ് പതിനെട്ടു വയസ്സുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂദ് (18) ആണ് മരിച്ചത്. മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.   തോട്ടിലേക്കു വൈദ്യുതലൈൻ പൊട്ടിവീണു കിടന്നിരുന്നതാണ് അപകടകാരണമെന്നാണ്…

പഠനത്തിൽ മിടുക്കൻ, പ്രിയപ്പെട്ടവരെ കാണാൻ എല്ലാ വർഷവും അവധിക്ക് യുഎഇയിൽ: നോവായി മലയാളി യുവാവ്

ഷാർജ ∙ യുഎഇയിൽ ജനിച്ച് വളർന്ന മലയാളി യുവാവ് യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ചത് പ്രവാസി സമൂഹത്തിൽ നോവായി. തിരുവനന്തപുരം സ്വദേശിയും ഷാർജ റോയൽ ഫ്ലൈറ്റിൽ അക്കൗണ്ട്സ് മാനേജരുമായ ജസ്റ്റിൻ -വിൻസി ജസ്റ്റിൻ ദമ്പതികളുടെ മകൻ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍ (27)ആണ് കഴിഞ്ഞ…

ദമ്പതികൾ മരിച്ചനിലയിൽ; ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് സൂചന

കൊല്ലം ∙ ഏരൂരിൽ ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ. ആഴത്തിപ്പാറ സ്വദേശികളായ റെജി (56), പ്രശോഭ (48) എന്നിവരെയാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ നിലയിലാണ് പ്രശോഭയുടെ മൃതദേഹം കണ്ടെത്തിയത്.   തലയിൽനിന്നു രക്തം വാർന്ന…