മഹാരാഷ്ട്ര തീരത്ത് അ‍ജ്ഞാത ബോട്ട്: മറ്റൊരു രാജ്യത്തിന്റേതെന്ന് സംശയം; കനത്ത സുരക്ഷ

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ തീരത്ത് സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടെത്തി. തീരദേശത്ത് സുരക്ഷ വർധിപ്പിച്ചു. രേവ്ദണ്ഡയിലെ കോർളൈ തീരത്തു നിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടത്. മറ്റൊരു രാജ്യത്തിന്റെ അടയാളങ്ങളാണ് ബോട്ടിലുള്ളതെന്നാണ്…

ഭർത്താവ് മരിച്ചതറിയാതെ യുവതി, ഒപ്പം താമസിച്ചത് 6 ദിവസം; എലി ചത്ത മണമാണെന്ന് കരുതിയെന്ന് മൊഴി

ഭർത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ അതേവീട്ടിൽ ഒപ്പം താമസിച്ചത് ആറു ദിവസം. കോയമ്പത്തൂർ ഉക്കടം കോട്ടൈപുതൂർ ഗാന്ധിനഗറിലാണ് സംഭവം. അബ്ദുൽ ജബ്ബാർ (48) ആണു മരിച്ചത്. വീട്ടിൽനിന്നു ദുർഗന്ധമുയർന്നതിനെത്തുടർന്ന് അയൽവാസികൾ പരാതി പറഞ്ഞപ്പോൾ മകനെത്തി പരിശോധിച്ചപ്പോഴാണു മരണവിവരം അറിഞ്ഞത്. ഉടൻതന്നെ ബിഗ് ബസാർ…

അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസിന് അർഹതയില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി. അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ ഡ്രൈവറുടെ സ്വന്തം തെറ്റ് കാരണം അപകടം സംഭവിച്ചാല്‍ മരിച്ചയാളുടെ കുടുംബത്തിന്…

ട്യൂഷന് പോകാൻ നിർബന്ധിച്ചു; അൻപതാം നിലയിൽനിന്ന് താഴേക്ക് ചാടി ടെലിവിഷൻ താരത്തിന്റെ മകൻ, ദാരുണാന്ത്യം

മുംബൈ∙ ട്യൂഷൻ ക്ലാസിൽ പോകാൻ നിർബന്ധിച്ചതിനെ തുടർന്ന് പ്രമുഖ ഹിന്ദി ടെലിവിഷൻ താരത്തിന്റെ മകൻ അൻപതാം നിലയിൽനിന്ന് ചാടി മരിച്ചു. ഹിന്ദി, ഗുജറാത്തി ടെലിവിഷൻ പരമ്പരകളിലെ പ്രമുഖ നടിയും മകനും കണ്ടിവാലിയിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 51ാം നിലയിലാണ് താമസിച്ചിരുന്നത്. അമ്മയുമായി വഴക്കുണ്ടായതിനു…

ബിയർ നുണഞ്ഞും ഫോണിൽ സംസാരിച്ചും വിഡിയോ ഹിയറിങ്ങിൽ അഭിഭാഷകൻ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കേസിന്റെ വിചാരണ ഓൺലൈനായി നടക്കുന്നതിനിടെ ബിയർ നുണയുകയും ഫോണിൽ സംസാരിക്കുകയും ചെയ്‌ത സംഭവത്തിൽ അഭിഭാഷകനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തു ഗുജറാത്ത് ഹൈക്കോടതി. ലജ്ജാകരമായ പ്രവർത്തിയെന്നു ചൂണ്ടിക്കാട്ടിയാണു മുതിർന്ന അഭിഭാഷകനായ ഭാസ്‌കർ തന്നയ്‌ക്കെതിരെ ജഡ്ജിമാരായ എ.എസ്. സുപെഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ…

അഹമ്മദാബാദ് ദുരന്തം: വിമാനത്തിന്റെ 2 എൻജിനുകളും പ്രവർത്തനരഹിതമായി?; ഫ്ലൈറ്റ് സിമുലേറ്റർ പഠനം നടത്തി എയർ ഇന്ത്യ

മുംബൈ∙ 241 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണം എൻജിനുകളുടെ പ്രവർത്തനം നിലച്ചതെന്ന് സൂചന. എൻജിനുകളിൽ രണ്ടും തകരാറിലായതാണ് അപകടത്തിന് കാരണമായതെന്ന് എയർ ഇന്ത്യ നടത്തിയ ഫ്ലൈറ്റ് സിമുലേറ്റഡ് പഠനത്തിൽ കണ്ടെത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയിലെ പൈലറ്റുമാരെ…

കാബിനിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂഡൽഹി∙ മുംബൈയിൽനിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ക്യാബിനിൽ പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് പറഞ്ഞു. അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട്…

രണ്ടാമത്തെ വിവാഹം പാർട്ടിക്ക് നാണക്കേടായി; മുൻ എംഎൽഎയെ പുറത്താക്കി ബിജെപി

ഡെറാഡൂൺ ∙ രണ്ടാം വിവാഹം വിവാദമായതിനു പിന്നാലെ, മുൻ എംഎൽഎ സുരേഷ് റാത്തോഡിനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി. സഹാറൻപൂർ സ്വദേശിയായ നടി ഊർമിള സനവാറിനെ തന്റെ രണ്ടാം ഭാര്യയായി പരിചയപ്പെടുത്തുന്ന സുരേഷ് റത്തോഡിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.…

ഡ്യൂപ്ലിക്കേറ്റ് താക്കോൽ, വഴിതെറ്റിക്കാൻ മന്ത്രവാദ സാമഗ്രികൾ; കാനറ ബാങ്ക് മോഷണക്കേസിൽ ബാങ്ക് മാനേജറും കൂട്ടാളികളും അറസ്റ്റിൽ

ബെംഗളൂരു∙ കർണാടക വിജയപുരയിലെ കാനറ ബാങ്കിന്റെ മണഗുളി ശാഖയിൽ നിന്ന് 53.3 കോടി രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച കേസിൽ ബാങ്കിലെ മുൻ മാനേജറും രണ്ട് കൂട്ടാളികളും അറസ്റ്റില്‍. മേയ് 25നായിരുന്നു ബാങ്കിന്റെ ലോക്കറിൽനിന്ന് 53.3 കോടി രൂപ വിലമതിക്കുന്ന 58.9…

കൊൽക്കത്തയിൽ വിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

കൊൽക്കത്ത∙ തെക്കൻ കൊൽക്കത്തയിലെ ലോ കോളജിലെ ഗാർഡ് റൂമിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ അറസ്റ്റിൽ. ബുധനാഴ്ച 7.30നും 8.50നും ഇടയിലാണ് സംഭവം. അറസ്റ്റു ചെയ്യപ്പെട്ടവരിൽ കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവവിദ്യാർഥിയുമുണ്ട്. നഗരത്തിലെ ആർ.ജി. കർ മെഡിക്കൽ കോളജിൽ ഒരു…