അതിജീവിതമാരുടെ പേര് വെളിപ്പെടുത്തി; ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്

Spread the love

തിരുവനന്തപുരം ∙ സ്വന്തം യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയതിന് തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയ്ക്കെതിരെ കേസ്. പ്രായപൂർത്തിയാകാത്ത അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം മുൻപു വെളിപ്പെടുത്തിയതിന് പോക്സോ ഉൾപ്പെടെ ചുമത്തിയാണ് കേസ്. പൗരാവകാശ പ്രവർത്തകനായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

 

നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാൾ പോക്സോ കേസിലെ അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം വെളിപ്പെടുത്തുന്നതും അവഹേളിക്കുന്നതും ഗുരുതര കുറ്റമാണെന്ന് പരാതിയിൽ പറയുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ പേര് യുട്യൂബ് ചാനലിലൂടെ മുൻപ് വെളിപ്പെടുത്തിയെന്നും മറ്റൊരു വിഡിയോയിൽ കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ കൊല്ലപ്പെട്ട ഇരകളുടെ പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളും പറയുന്നുവെന്നും പരാതിയിലുണ്ട്.

  • Related Posts

    താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം

    Spread the love

    Spread the loveതാമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം. ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആംബുലൻസിന് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.കൂടുതൽ വിവരങ്ങൾ…

    അയൽക്കാരായെത്തി, കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തി; പ്രതികൾ 10 വർഷത്തിനുശേഷം പിടിയിൽ

    Spread the love

    Spread the love  കണ്ണൂർ ∙ ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികളായ രണ്ട് സ്ത്രീകൾ 10 വർഷത്തിനു ശേഷം ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ. 2016 ഏപ്രിൽ 30ന് ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗറിൽ താമസിച്ചിരുന്ന മെരടൻ കുഞ്ഞാമിനയെ (60)…

    Leave a Reply

    Your email address will not be published. Required fields are marked *