യുവ ഡോക്ടര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, ആത്മഹത്യയെന്ന് സൂചന

Spread the love

തൃശൂര്‍: തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാനാണ് (25) മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് റയാന്‍.

 

രാവിലെ പത്ത് മണി വരെ മെഡിക്കല്‍ കോളജിലെ ഒപിയില്‍ റയാന്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

 

ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മരണത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഉള്‍പ്പെടെ വിവരങ്ങള്‍ തേടും.

  • Related Posts

    താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം

    Spread the love

    Spread the loveതാമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം. ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആംബുലൻസിന് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.കൂടുതൽ വിവരങ്ങൾ…

    അയൽക്കാരായെത്തി, കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തി; പ്രതികൾ 10 വർഷത്തിനുശേഷം പിടിയിൽ

    Spread the love

    Spread the love  കണ്ണൂർ ∙ ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികളായ രണ്ട് സ്ത്രീകൾ 10 വർഷത്തിനു ശേഷം ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ. 2016 ഏപ്രിൽ 30ന് ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗറിൽ താമസിച്ചിരുന്ന മെരടൻ കുഞ്ഞാമിനയെ (60)…

    Leave a Reply

    Your email address will not be published. Required fields are marked *