സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കുഞ്ഞിനെ ബലി നൽകാൻ നീക്കം; ദമ്പതികൾ അറസ്റ്റിൽ
ബെംഗളൂരൂ∙ ഹോസകോട്ടയിലെ സുളുബലെയിൽ കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം. സാമ്പത്തിക പ്രയാസം നീങ്ങാനാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ ദമ്പതികൾ ശ്രമിച്ചത്. അയൽവാസികൾ വിവരം ചൈൽഡ് ലൈനിനെ അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുഞ്ഞിനെ വില കൊടുത്തുവാങ്ങിയതാണെന്ന് പൊലീസ്…
ബിസിനസുകാരനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ടത് കുളത്തിൽ ചാടി
ധാക്ക ∙ ബംഗ്ലദേശിൽ ഹിന്ദു വിഭാഗത്തിൽപ്പെട്ട ബിസിനസുകാരനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ബുധനാഴ്ച രാത്രി 9.30ഓടെയാണ് ഖോകോൺ ചന്ദ്ര ദാസ് എന്നയാൾ ആക്രമണത്തിനു ഇരയായത്. അക്രമികൾ പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ ഖോകോൺ ചന്ദ്ര ദാസിനെ…
വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചു; ന്യൂഇയർ പാർട്ടിക്കെത്തിയ സുഹൃത്തിന്റെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് യുവതി
മുംബൈ ∙ സുഹൃത്തിനെ ന്യൂഇയർ പാർട്ടിക്കു വിളിച്ചു വരുത്തിയ ശേഷം സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് 25 കാരിയായ യുവതി. ജോഗീന്ദർ മഹ്തോ എന്നയാൾക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. മുംബൈ സാന്താക്രൂസിലാണ് ക്രൂരമായ സംഭവം. ഏഴുവർഷമായി 45 വയസ്സുകാരനുമായി യുവതി പരിചയത്തിലായിരുന്നു. പുതുവർഷം ഒരുമിച്ച് ആഘോഷിക്കാനാണ്…
ഭാര്യയെ സംശയം, മക്കളുടെ മുന്നിലിട്ട് തീകൊളുത്തി കൊന്നു; തടയാൻ ശ്രമിച്ച മകളെയും തീയിലേക്ക് തള്ളി
ഹൈദരാബാദ്: മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദ് നല്ലകുണ്ട സ്വദേശി വെങ്കിടേഷാണ് ഭാര്യ ത്രിവേണിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച ആറു വയസുകാരി മകളെ ഇയാൾ തീയിലേക്ക് തള്ളിയിടുകയും ചെയ്തു. ക്രൂരകൃത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.…
52-ാം വയസ്സിൽ ഡേറ്റിങ് ആപ്പിൽ ചേരാനുള്ള മോഹം അതിമോഹമായി; അരക്കോടി പോയികിട്ടി
അമ്പത്തിരണ്ടാം വയസ്സിൽ ഡേറ്റിങ് ആപ്പിൽ ചേരാനെടുത്ത തീരുമാനം ആ ബിസനസുകാരൻ ഒരിക്കലും മറക്കില്ല!‘ അരക്കോടി രൂപയ്ക്ക് മുകളിൽ പണം നഷ്ടമായതിന് പുറമെ മാനഹാനിയും ചീത്തപ്പേരും! എല്ലാത്തിനും കാരണം ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട പ്രിയങ്ക ഗുപ്ത എന്ന പെൺകുട്ടി നൽകിയ ഉപദേശം. കഥ…
മുറി നിറയെ രക്തം, മൃതദേഹത്തിനു സമീപം കത്തി;അന്വേഷണം
കൊച്ചി ∙ ഇടപ്പള്ളിയിൽ വയോധികയെ വീടിനുള്ളിൽ മുറിവേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഇടപ്പള്ളി പ്രതീക്ഷ നഗർ റസിഡൻസ് അസോസിയേഷൻ സപ്തസ്വര വീട്ടിൽ വനജ (70)യെയാണു ശരീരത്തിൽ മുറിവുകളുമായി ചോരവാർന്നു കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്ന് ഒരു കത്തിയും…
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒന്നര മാസമായി ഒളിവിൽ, പുലർച്ചെ പെൺസുഹൃത്തിന്റെ വീട്ടിലെത്തി; പൊലീസിനെ ആക്രമിക്കാൻ ശ്രമം
തിരുവനന്തപുരം ∙ വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒന്നര മാസമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അനന്തുവിനെയാണ് (അച്ചു-27) തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തത്. ഒക്ടോബറിലാണ് ഇയാൾ അയൽ വീട്ടിൽ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽക്കഴിഞ്ഞ…
പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം മുങ്ങിയ തരുവണ അബ്ദുൾ മജീദി(56)നെ മാനന്തവാടി പോലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി നവംബറിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഞായറാഴ്ച തമിഴ് നാട്ടിലെ കൃഷ്ണഗിരിയിൽ വച്ചാണ് ഇയാളെ…
വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്നു; 3 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ
മുംബൈ∙ ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ 3 വർഷങ്ങൾക്കു ശേഷം ഭർത്താവ് പിടിയിൽ. ബദലാപുർ ഈസ്റ്റിലെ താമസക്കാരനായ രൂപേഷ് ആണ് അറസ്റ്റിലായത്. 2022 ജൂലൈയിലാണ് രൂപേഷിന്റെ ഭാര്യ നീരജ മരിച്ചത്. അപകടമരണമാണെന്നാണ് കരുതിയതെങ്കിലും ബന്ധുക്കളുടെയും ദൃക്സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യത്തെത്തുടർന്ന്…
















