ഒരാഴ്ച കുടുങ്ങികിടന്നത് മാലിന്യക്കുഴിയിൽ; കാണാതായ കറവപശുവിനെ കണ്ടെത്തി
കാണാതായ കറവപശുവിനെ കണ്ടെത്തി.ഒരാഴ്ച മുൻപാണ് സംഭവം.ഇരുപതോളം ലിറ്റർ പാൽ കറക്കുന്ന പശുവിനെ കാണാതായത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ മാലിന്യക്കുഴിയിൽ അകപ്പെടുകയായിരുന്നു. പശുവിനെ മാനന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങളെത്തി പുറത്തെടുത്തു.എരുമത്തെരുവ് സ്വദേശി രാജേഷിൻ്റേതാണ് പശു.
താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു
ലക്കിടി : താമരശ്ശേരി ചുരം എട്ടാം വളവിലും ഒമ്പതാം വളവിലും ഇടയിൽ ലോറി മറിഞ്ഞു. അതിരാവിലെയാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല.ഡ്രൈവറെ രക്ഷപ്പെടുത്തി.
കെ എസ് ഇ ബിയുടെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന് പണിമുടക്കി
മാനന്തവാടി:തരുവണയിലെ കെ എസ് ഇ ബിയുടെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന് പണിമുടക്കി. ഇതോടെ വാഹന ഉടമകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക് തരുവണയില്‍ മാത്രമാണ് ചാര്‍ജിങ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി…
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തോടനുബന്ധിച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തും, പ്രാഥമിക ആരോഗ്യ കേന്ദ്രം വാളാടും സംയുക്തമായി ചേർന്ന് ലഹരി വിരുദ്ധ ദിനാചരണം നടത്തി.പോരൂർ സർവോദയം സ്കൂൾ അങ്കണം ചടങ്ങിന് വേദിയായി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പുകയില -ലഹരി വിമുക്ത വിദ്യാലയമായി പോരൂർ സർവോദയം…
പണിമുടക്ക് അഹ്വാനം തള്ളിക്കളയണമെന്ന് ഫെറ്റോ
കൽപ്പറ്റ: കേരളത്തിലെ ഭരണ പ്രതിപക്ഷ സംഘടനകള്‍ ജൂലൈ 9 ന് നടത്തുന്ന പണിമുടക്ക് അഹ്വാനം ജീവനക്കാര്‍ തള്ളിക്കളയണമെന്ന് ഫെറ്റോ വയനാട് ജില്ലാ സമിതി ആവശ്യപ്പെട്ടു. അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന സംസ്ഥാന ഭരണകൂടത്തിന്റെ പ്രവൃത്തികളെ മറച്ചുവച്ച് ജീവനക്കാര്‍ക്ക് ക്ഷാമബത്ത ഉള്‍പ്പടെ എല്ലാ…
കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചു;അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
കാർ കുഴിയിലേക്ക് മറിഞ്ഞ് അഞ്ചംഗ കുടുബം അത്ഭുതകരമായി രക്ഷപ്പെട്ടു.തിരൂരിൽ നിന്നും തിരുനെല്ലിയിലേക്ക് ചികിത്സാർത്ഥം വരികയായിരുന്ന സാൻട്രോ കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളമ്പാടി ബസ് സ്റ്റോപ്പിണ് സമീപം 20 മീറ്റർ താഴ്ച്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. മൂന്ന് കുട്ടികളടക്കം അഞ്ച് പേർ കൽപ്പറ്റയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സ…
കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ സാഹസിക യാത്ര
ഇന്നോവ കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ സാഹസിക യാത്ര.മുത്തങ്ങ ഗുണ്ടൽപേട്ട് റോഡിലാണ് സംഭവം.മലപ്പുറം രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് അപകടകരമായ യാത്ര.യുവാവിന്റെ ദൃശ്യങ്ങൾ പിന്നിൽ ഉണ്ടായിരുന്ന യാത്രക്കാർ ചിത്രീകരിക്കുകയായിരുന്നു.
വയനാട് മെഡി: കോളേജ് വെൻ്റിലേറ്ററിൽ : അഡ്വ: ബി. ഗോപാലകൃഷ്ണൻ
പനമരം: അടിസ്ഥാന സൗകര്യ വികസനമില്ലായമയും പരാധീനതകൾ കാരണവും വയനാട് മെഡിക്കൽ കോളേജ് വെൻ്റിലേറ്ററിലാണെന്ന് ബി.ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: ബി ഗോപാലകൃഷ്ണൻ, ബി.ജെ.പി പനമരം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാല് വർഷങ്ങൾക്ക് മുൻപ് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി…
ട്രാവലറിൻ്റെ മുകളിൽ കയറി സഞ്ചാരികളുടെ സാഹസികയാത്ര
പൊഴുതന ബാണാസുര റോഡിൽ ടെമ്പോ ട്രാവലറിൻ്റെ മുകളിൽ കയറി സഞ്ചാരികളുടെ സാഹസികയാത്ര. നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടും യാത്ര തുടർന്നു. കർണാടക റജിസ്ട്രേഷനിലുള്ളതാണ് വാഹനം.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ജനവാസ മേഖലയിൽ വിലസി കരടിയും പുലിയും
മേപ്പാടി നെല്ലിമുണ്ടയില്‍ കരടിയെ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്ന സ്ഥലത്താണ് കരടി എത്തിയത്.കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കാട്ടാന എത്തിയത് ആശങ്ക ഉണ്ടാക്കിയിരുന്നു. കരടിക്കൊപ്പം 2 കുഞ്ഞുങ്ങളുമുണ്ട്. അതേ സമയം, വയനാട് റിപ്പണ്‍ വാളത്തൂരില്‍ പുലികളെയും കണ്ടതായി നാട്ടുകാർ. രണ്ടു പുലികളെയാണ്…
















