
ബാർബർ ഷോപ്പ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി.തിരുനെല്ലി അപ്പപ്പാറ ലക്ഷ്‌മി നിവാസിൽ ബാബുരാജാണ് മരിച്ചത്.രണ്ടുദിവസമായി കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് താമസിച്ചിരുന്ന വീട്ടിൽ മൃതദേഹം കണ്ടത്. ദീർഘകാലമായി പനമരം ടൗണിലെ ഫാഷൻ ഹെയർ സ്‌റ്റൈൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു.