ജയിലിൽ കൊലക്കേസ് പ്രതികൾ തമ്മിൽ സിനിമയെ വെല്ലും പ്രണയം, പരോൾ അനുവദിച്ച് കോടതി; പുറത്തിറങ്ങി വിവാഹം
ജയ്പുർ∙ ജയിലിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലായ കൊലക്കേസ് പ്രതികൾ പരോളിൽ പുറത്തിറങ്ങി വിവാഹിതരായി. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്നു പ്രിയ സേഠ് എന്ന നേഹ സേഠ്. അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഹനുമാൻ…
ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം
കണ്ണൂർ ∙ തലശ്ശേരിയിൽ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. തലശ്ശേരി–വടകര റൂട്ടിൽ ഓടുന്ന ബസുകളുടെ പിന്നിലെ കോണിയിൽ കയറിയാണ് റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ബസ് നിർത്തി കണ്ടക്ടർ വിദ്യാർഥികളെ ഓടിച്ചു വിടുന്നതും…
ജീപ്പ് നിയന്ത്രണം വിട്ട് മറിഞ് ഒരാൾ മരിച്ചു:രണ്ട് പേർക്ക് പരിക്ക്
മേപ്പാടി 900 കണ്ടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.മേപ്പാടി ചെമ്പോത്തറ സ്വദേശി കുട്ടനാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് ആയിരുന്നു അപകടം . ഉടൻ മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും കുട്ടൻ മരിക്കുകയായിരുന്നു.
കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
കോന്നി∙ പത്തനംതിട്ട കലക്ടർ എസ്.പ്രേം കൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ടു. കോന്നിയിൽ വച്ചായിരുന്നു അപകടം. വാഹനം തലകീഴായി മറിയുകയായിരുന്നു. കലക്ടറെയും ഒപ്പമുണ്ടായിരുന്ന ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണു പ്രാഥമിക വിവരം.
കൊച്ചിയിൽ അമ്മയെ ക്രൂരമർദ്ദനത്തിനിരയാക്കിയ മകൾ മാനന്തവാടിയിൽ അറസ്റ്റിൽ
മാനന്തവാടി:കൊച്ചിയിൽ അമ്മയെ ക്രൂരമർദ്ദനത്തിനിരയാക്കിയ മകളെ മാനന്തവാടിയിൽ നിന്നും അറസ്റ്റ് ചെയ്‌തു. പനങ്ങാട് തിട്ടയിൽ വീട്ടിൽ സരസുവിനെ കമ്പിപാര കൊണ്ട് മർദ്ദിച്ച് അവശയാക്കിയ മകൾ നിവ്യ (32) യെയാണ് മാനന്തവാടി പായോടിലെ വാടക വീട്ടിൽ നിന്നും പനങ്ങാട് സബ് ഇൻസ്പെക്ടർ…
ഫെയ്സ് ക്രീം മാറ്റിവച്ചു; അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് യുവതി, വാരിയെല്ല് പൊട്ടി, കഞ്ചാവ് കേസിലും പ്രതി
കൊച്ചി ∙ ഫെയ്സ് ക്രീം മാറ്റിവച്ചതിനു അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച മകൾ പിടിയിൽ. കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ സരസുവിനെയാണ് മകൾ നിവ്യ ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കമ്പിപ്പാര കൊണ്ടുള്ള അടിയിൽ വാരിയെല്ല് ഒടിഞ്ഞ സരസുവിനെ ആശുപത്രിയിൽ…
ഷിംജിതയ്ക്ക് പൊലീസിൽ നിന്നും അനാവശ്യ പരിഗണന’: ആരോപണവുമായി ദീപക്കിന്റെ കുടുംബം
കോഴിക്കോട് ∙ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചു സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനു അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് പൊലീസിന്റെ ഭാഗത്തുനിന്നും അനാവശ്യ പരിഗണന ലഭിക്കുന്നതായി ആത്മഹത്യ ചെയ്ത ദീപക്കിന്റെ കുടുംബം. പൊലീസിന്റെ ഭാഗത്തുനിന്നുള്ള പ്രവൃത്തികൾ കാണുന്നവർക്ക് തന്നെ ആക്ഷേപമാണെന്ന് ദീപക്കിന്റെ പിതാവ് ചോയി…
വൈരമുത്തുവിന് നേരെ ചെരിപ്പെറിഞ്ഞു, സംഘർഷം; യുവതി പിടിയിൽ
തിരുപ്പൂർ ∙ നഗരത്തിൽ കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗാനരചയിതാവ് വൈരമുത്തുവിനു നേരെ ചെരിപ്പെറിഞ്ഞ യുവതിയെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. തിരുപ്പൂർ കലക്ടറേറ്റിനു മുന്നിൽ വൈരമുത്തുവിനു നൽകിയ സ്വീകരണത്തിനിടയിലായിരുന്നു ചെരിപ്പേറ്. ചെരിപ്പ് വൈരമുത്തുവിന്റെ ദേഹത്തു തട്ടിയില്ലെങ്കിലും…
കുടുംബവഴക്ക്, മകന്റെ ഭാര്യയെ വടിവാൾ കൊണ്ട് വെട്ടി; പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75കാരൻ
കുഴൽമന്ദം ∙ മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപിച്ചയാൾ എലിവിഷം കഴിച്ചു ജീവനൊടുക്കി. മാത്തൂർ പല്ലഞ്ചാത്തനൂർ നടക്കാവ് ശോഭന നിവാസിൽ രാധാകൃഷ്ണൻ (75) ആണു മരിച്ചത്. ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടർന്ന് മരുമകൾ അമിതയുമായി അസ്വാരസ്യത്തിലായിരുന്ന രാധാകൃഷ്ണൻ, സ്കൂൾ വാഹനത്തിൽ മക്കളെ കയറ്റിവിട്ട…
പുതിയ പദ്ധതിയുമായി KSRTC; ബസുകളിൽ ഭക്ഷണം വിതരണം ചെയ്യാനൊരുങ്ങി ചിക്കിങ്
തിരുവനന്തപുരം: വിവിധ പരിഷ്കരണങ്ങളും പദ്ധതികളുമായി ജനമനസ് കീഴടക്കിയ കെ എസ് ആർ ടി സി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു. ഇന്ത്യൻ-അറേബ്യൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ് (Chicking) കെഎസ്ആർടിസി ബസുകളിൽ ഭക്ഷണം വിതരണം ചെയ്യും. 5 ബജറ്റ് ടൂറിസം വാഹനങ്ങളിലാണ്…
















