വൈരമുത്തുവിന് നേരെ ചെരിപ്പെറിഞ്ഞു, സംഘർഷം; യുവതി പിടിയിൽ

Spread the love

തിരുപ്പൂർ ∙ നഗരത്തിൽ കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗാനരചയിതാവ് വൈരമുത്തുവിനു നേരെ ചെരിപ്പെറിഞ്ഞ യുവതിയെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. തിരുപ്പൂർ കലക്ടറേറ്റിനു മുന്നിൽ വൈരമുത്തുവിനു നൽകിയ സ്വീകരണത്തിനിടയിലായിരുന്നു ചെരിപ്പേറ്. ചെരിപ്പ് വൈരമുത്തുവിന്റെ ദേഹത്തു തട്ടിയില്ലെങ്കിലും സ്ഥലത്തു നേരിയ സംഘർഷത്തിനു കാരണമായി.

 

കലക്ടറേറ്റിൽ പരാതി നൽകാനെത്തിയ ജയ എന്ന യുവതി നേരത്തെ നൽകിയ പരാതികളിൽ നടപടിയില്ലെന്ന് ആരോപിച്ച് കലക്ടറേറ്റിനു മുന്നിൽ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയിൽ അവിടെയെത്തിയ വൈരമുത്തുവിനെ സ്വീകരിക്കാൻ തടിച്ചുകൂടിയവർക്കിടയിലേക്കു ചെരിപ്പെറിയുകയായിരുന്നു എന്നാണു പൊലീസ് ചോദ്യം ചെയ്തതിൽ നിന്നു മനസ്സിലായത്. പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *