മദ്യപിച്ച ശേഷം വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനായ പ്രതി ഒളിവിൽ
ആലത്തൂർ (പാലക്കാട്) ∙ കാവശ്ശേരി പാടൂരിൽ പുറമ്പോക്കിലെ ഷെഡിൽ അതിക്രമിച്ചുകയറി, ഒറ്റയ്ക്കു താമസിക്കുന്ന വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായുള്ള പരാതിയിൽ ബിജെപി പ്രവർത്തകനെതിരെ കേസ്. സുരേഷ് പോരുളിപാടം എന്നയാൾക്കെതിരെയാണു പൊലീസ് കേസെടുത്തത്. നടുറോഡിൽ ഇരുന്ന് പരസ്യമായി മദ്യപിച്ച…
‘ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സൈനികൻ’, കൂട്ടക്കൊല നടത്താൻ ശ്രമം; ‘ന്യൂയർ അറ്റാക്കിന്’ പദ്ധതിയിട്ട യുവാവ് എഫ്ബിഐയുടെ നോട്ടപ്പുള്ളി
വാഷിങ്ടൻ∙ നോർത്ത് കാരോലൈനയിൽ കൂട്ടക്കൊലപാതകം നടത്താൻ പദ്ധതിയിട്ട് പിടിയിലായ യുവാവ് മൂന്ന് വർഷം മുൻപേ എഫ്ബിഐയുടെ നോട്ടപ്പുള്ളി. പിടിയിലായ 18കാരൻ ക്രിസ്റ്റ്യൻ സ്റ്റർഡിവാന്റിനെയാണ് ഐഎസ് അനുകൂല നടപടികളുടെ പേരിൽ എഫ്ബിഐ നിരീക്ഷിച്ചിരുന്നത്. 15–ാം വയസ് മുതൽ ഇയാൾ എഫ്ബിഐയുെട നിരീക്ഷണത്തിലായിരുന്നു. യൂറോപ്പിലെ…
രാഹുൽ അവസരം മുതലെടുത്തു, ലൈംഗികശേഷിയെ ചോദ്യം ചെയ്യുന്ന കമന്റുകൾ’; ഡിജിപിക്ക് പരാതി നൽകി അതിജീവിതയുടെ ഭർത്താവ്
പാലക്കാട്∙ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി പുതിയ പരാതി. അതിജീവിതയുടെ ഭർത്താവാണ് രാഹുലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നേരത്തെ ഈ കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് പരാതിക്കാരൻ. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തു. തനിക്ക് വലിയ…
വീട്ടിൽ ഒറ്റയ്ക്കായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അടുത്ത ബന്ധു അറസ്റ്റിൽ
കാസർകോട്∙ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു പൊലീസ് പിടിയിൽ. പീഡനശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി മാത്രമാണ്…
വാഹന ഉടമകൾക്ക് ആശ്വസിക്കാം; ഫാസ്ടാഗിന് കെവൈവി ഒഴിവാക്കി
ഫെബ്രുവരി ഒന്നുമുതൽ നൽകുന്ന ഫാസ്‌ടാഗുകൾക്ക്, ആക്ടിവേറ്റ് ചെയ്തശേഷമുള്ള കെവൈവി(നോ യുവർ വെഹിക്കിൾ) ഒഴിവാക്കി ദേശീയപാതാ അതോറിറ്റി. ആക്ടിവേഷനുശേഷം ഏറെ പ്രയാസമുള്ള കെവൈവി നടപടികൾകൊണ്ട് പ്രയാസപ്പെട്ട വാഹനയുടമകൾക്ക് ആശ്വാസകരമായ തീരുമാനമാണിത്. നേരത്തേ നൽകിക്കഴിഞ്ഞ ഫാസ്‌ടാഗുകൾക്കും സ്ഥിരമായി കെവൈവി ചോദിക്കുന്നതും ഒഴിവാക്കി. പരാതി…
ലഘുസമ്പാദ്യ പദ്ധതികളുടെ പുതിയ പലിശ നിരക്കുകൾ ഇങ്ങനെ; പിപിഎഫ്, സുകന്യ സമൃദ്ധി നിക്ഷേപകർക്ക് അറിയാൻ
ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ. 2025-26 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലേക്കുള്ള (2026 ജനുവരി 1 മുതൽ മാർച്ച് 31 വരെ) പലിശ നിരക്കുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഒക്ടോബർ-ഡിസംബർ കാലയളവിലെ അതേ നിരക്കുകൾ തന്നെ വരും…
എഐ ദുരുപയോഗം, 72 മണിക്കൂറിനുള്ളില്‍ നടപടി വേണം; എക്സിന് നോട്ടീസയച്ച് കേന്ദ്രം
ന്യൂഡല്‍ഹി : നിര്‍മിത ബുദ്ധി(എഐ)യുടെ ദുരുപയോഗം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമമായ എക്സിന് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍. എക്സ് പ്ലാറ്റ്ഫോമുകളിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണ് ഐടി മന്ത്രാലയം ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് നോട്ടീസ് നല്‍കിയത്. ഗ്രോക്ക് എഐ അസിസ്റ്റന്റ്…
ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ്*
മേപ്പാടി: ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച് URF വേൾഡ്…
കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 159 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ അനുമതി
കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 159 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.91 സ്ഥിരം തസ്തികകളും 68…
തുറുപ്പുഗുലാൻ താരം നെല്ലിക്കാട്ട് മഹാദേവൻ ചരിഞ്ഞു; ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു
കൊച്ചി∙ നെട്ടൂരിൽ ഉത്സവ എഴുന്നള്ളിപ്പിനു കൊണ്ടു വന്ന ആന ചരിഞ്ഞു. കൂത്താട്ടുകുളം നെല്യക്കാട്ട് മനയിലെ നെല്യക്കാട്ട് മഹാദേവനാണ് ഇന്നു വൈകിട്ടോടെ ചരിഞ്ഞത്. ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ചരിഞ്ഞു. നെല്യക്കാട്ട് മഹാദേവനെ നാളെ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കും. ഇതിനായി ഇന്നു തന്നെ…
















