വ്യാജ മാലമോഷണക്കേസ്: ഒരു കോടിയും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരം വേണം, മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് ബിന്ദു
തിരുവനന്തപുരം∙ പേരൂര്‍ക്കടയില്‍ വ്യാജ മാലമോഷണക്കേസില്‍ കുടുക്കി പൊലീസ് പീഡിപ്പിച്ച ബിന്ദു സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും…
കാമുകനെ കാണാൻ 600 കി.മീ. കാറോടിച്ചുപോയി, വിവാഹം ചെയ്യാൻ നിർബന്ധിച്ചു; യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
ജയ്പുർ ∙ കാമുകനെ കാണാൻ 600 കിലോമീറ്റർ കാർ ഓടിച്ചുപോയി, തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച മുപ്പത്തിയേഴുകാരി കൊല്ലപ്പെട്ട നിലയിൽ. ഇരുമ്പു വടി ഉപയോഗിച്ച് സ്കൂൾ അധ്യാപകനായ കാമുകൻ മനാറാം ആണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. …
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഇരുപതുകാരന് 63 വർഷം കഠിനതടവ്
തിരുവനന്തപുരം ∙ പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ചാല സ്വദേശിയായ ഇരുപതുകാരനെ തിരുവനന്തപുരം അതിവേഗ കോടതി 63 വർഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷവും ആറു മാസവും കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും.…
‘പൊലീസ് സ്റ്റേഷനിലെ ക്യാമറ ഓഫായാൽ അപ്പോൾ വിവരമറിയണം’; നിരീക്ഷണത്തിനു സ്വതന്ത്ര കൺട്രോൾ റൂം നിർദേശിച്ച് സുപ്രീം കോടതി
ന്യൂഡൽഹി∙ കേരളത്തിലെ പൊലീസ് ക്രൂരതകളുടെ കഥകൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ ഉദ്യോഗസ്ഥർക്ക് ഓഫ് ചെയ്യാൻ സാധിക്കുന്ന സാഹചര്യമാണു നിലവിലുള്ളതെന്നും ഏതെങ്കിലും ക്യാമറ ഓഫായാൽ അപ്പോൾ…
മണ്ണിനടിയിൽ നിന്ന് കരച്ചിൽ; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിന് അദ്ഭുത രക്ഷ
യുപിയിൽ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻപുരിലെ ബഹ്ഗുൽ നദീതീരത്താണു നവജാത ശിശുവിനെ കുഴിച്ചിട്ടിരുന്നത്. പാലത്തിനടിയിലെ മണ്ണിനടിയിൽനിന്നും കരച്ചിൽ കേട്ട ആട്ടിടയനാണ് കുഞ്ഞിനെ രക്ഷിച്ചത്. കന്നുകാലികളെ മേയ്ക്കാൻ എത്തിയ ഇയാൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് തിരച്ചിൽ നടത്തുകയായിരുന്നു. മൺകൂനയ്ക്കുള്ളിൽനിന്നും…
കാറും മിനി ലോറിയും കൂട്ടിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; ഭർത്താവിനും കുട്ടികൾക്കും പരിക്ക്
കണ്ണൂർ∙ കുറുവയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കൽപറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്കൂൾ ഐടി അധ്യാപികയും ഡിവൈഎഫ്ഐ വെങ്ങപ്പള്ളി ചോലപ്പുറം യൂണിറ്റ് പ്രസിഡന്റുമായിരുന്നു.…
യുപിഐയിൽ ഇന്നുമുതൽ അടിമുടി മാറ്റം; കൈമാറാം ഇനി കൂടുതൽ തുക, സ്വർണം വാങ്ങാൻ 6 ലക്ഷം
രാജ്യത്ത് ഏറ്റവുമധികം സ്വീകാര്യതയുള്ള ഡിജിറ്റൽ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസിൽ (യുപിഐ) ഇന്നുമുതൽ വൻ മാറ്റങ്ങൾ. പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാനും യുപിഐയുടെ ഉപയോഗം കൂട്ടാനും ലക്ഷ്യമിട്ടുള്ളതാണ് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) നടപടി. ഇതുപ്രകാരം വിവിധ വിഭാഗങ്ങളിലെ…
സ്റ്റേഷനിൽ അറിയിച്ചില്ല, ആശുപത്രിയിലെത്തിച്ചില്ല; കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം∙ എംസി റോഡില്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു സമീപം കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാര്‍ നിര്‍ത്താതെ പോയ പാറശാല എസ്എച്ച്ഒ പി.അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ദക്ഷിണമേഖലാ ഐജി എസ്.ശ്യാംസുന്ദര്‍ ആണ് നടപടി എടുത്തത്. സംഭവത്തില്‍ നടപടിക്കു ശുപാര്‍ശ ചെയ്ത് റൂറല്‍…
ഒരേപേരിൽ ആറിടത്ത് 9 വർഷം ജോലി ചെയ്ത് സർക്കാർ ഉദ്യോഗസ്ഥൻ; ശമ്പളമായി തട്ടിയെടുത്തത് 4.5 കോടി
ഒരു സർക്കാർ ജോലി സ്വന്തമാക്കാൻ ലക്ഷക്കണക്കിന് പേർ ശ്രമിക്കുമ്പോൾ ഒരേ പേരിൽ, ഒരേ വകുപ്പിൽ ആറിടത്ത് ജോലി ചെയ്ത് സർക്കാർ ഉദ്യോഗസ്ഥൻ. ഒൻപത് വർഷമായി യുപി ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്ന അർപിത് സിങ്ങാണ് വൻതുക ശമ്പളമായി തട്ടിയെടുത്തത്. യുപിയിൽ ആറ് ജില്ലകളിൽ…
വിവാദങ്ങൾക്കിടെ രാഹുൽ സഭയിൽ
തിരുവനന്തപുരം∙ ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുൽ സഭയിലെത്തിയത്. സിപിഎം ബന്ധം അവസാനിപ്പിച്ചതിനുശേഷം പി.വി.അൻവറിനു നൽകിയ സീറ്റാണ് ഇപ്പോൾ രാഹുലിന് നൽകിയിരിക്കുന്നത്. സഭയിൽ യുഡിഎഫ് ബ്ലോക്ക് തീർന്നതിനുശേഷം…
















