യുപിഐയിൽ ഇന്നുമുതൽ അടിമുടി മാറ്റം; കൈമാറാം ഇനി കൂടുതൽ തുക, സ്വർണം വാങ്ങാൻ 6 ലക്ഷം

Spread the love

രാജ്യത്ത് ഏറ്റവുമധികം സ്വീകാര്യതയുള്ള ഡിജിറ്റൽ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസിൽ (യുപിഐ) ഇന്നുമുതൽ വൻ മാറ്റങ്ങൾ. പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാനും യുപിഐയുടെ ഉപയോഗം കൂട്ടാനും ലക്ഷ്യമിട്ടുള്ളതാണ് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) നടപടി. ഇതുപ്രകാരം വിവിധ വിഭാഗങ്ങളിലെ പണപിടപാടിന്റെ പരിധി വൻതോതിൽ ഉയർത്തി. അതേസമയം, വ്യക്തികൾ തമ്മിലുള്ള പണമിടപാടിന്റെ പരിധി മാറ്റമില്ലാതെ തുടരും.

 

മാറ്റങ്ങൾ ഇങ്ങനെ:

 

∙ ഓഹരി, കടപ്പത്ര നിക്ഷേപങ്ങൾ, ഇൻഷുറൻസ് പേയ്മെന്റ് എന്നിവയ്ക്ക് ഒറ്റത്തവണ ഇനി യുപിഐ വഴി 5 ലക്ഷം രൂപവരെ അയക്കാം. നിലവിലെ പരിധി 2 ലക്ഷം രൂപയായിരുന്നു. ഒരുദിവസം പരമാവധി അയക്കാനാവുക 10 ലക്ഷം രൂപ.

 

∙ നികുതി, ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് പേയ്മെന്റ് പരിധി ഒരുലക്ഷം രൂപയിൽ നിന്ന് 5 ലക്ഷമാക്കി.

 

∙ യാത്രാ ബുക്കിങ്ങിനുള്ള പരിധി ഒരുലക്ഷം രൂപയിൽ നിന്നുയർത്തി ഇനി 5 ലക്ഷം. ഒരുദിവസം പരമാവധി 10 ലക്ഷം രൂപ അയക്കാം.

 

∙ ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാൻ ഒറ്റ ഇടപാടിൽ 5 ലക്ഷം രൂപവരെ അയ്ക്കാം. പ്രിതിദിന പരിധി 6 ലക്ഷം.

 

∙ വായ്പ, ഇഎംഐ എന്നിവയ്ക്ക് ഒറ്റത്തവണ 5 ലക്ഷം രൂപവരെ അയക്കാം. പ്രതിദിന പരിധി 10 ലക്ഷം.

 

സ്വർണം വാങ്ങാൻ‌ 6 ലക്ഷം

 

സ്വർണം ഉൾപ്പെടെയുള്ള ആഭരണങ്ങൾ വാങ്ങാൻ യുപിഐ വഴി പ്രതിദിനം 6 ലക്ഷം രൂപവരെ അയക്കാം. നിലവിൽ 5 ലക്ഷമായിരുന്നു. ഒറ്റ പേയ്മെന്റിൽ ഇനി പരിധി 2 ലക്ഷം രൂപ. ഇന്നലെവരെ ഇതു ഒരുലക്ഷം രൂപയായിരുന്നു.

 

∙ ടേം ഡെപ്പോസിറ്റുകൾ ഡിജിറ്റലായി ചേരാനുള്ള പരിധി ഒരു ഇടപാടിൽ 2 ലക്ഷം രൂപയായിരുന്നത് 5 ലക്ഷം രൂപയാക്കി.

 

∙ ഫോറിൻ എക്സ്ചേഞ്ച് പേയ്മെന്റുകളുടെ പരിധി 5 ലക്ഷം രൂപ.

 

∙ വ്യക്തികൾ പരസ്പരം യുപിഐ വഴി ഒരുദിവസം കൈമാറാവുന്ന തുകയുടെ പരിധിയിൽ മാറ്റമില്ല; അത് ഒരുലക്ഷം രൂപയായി തുടരും. ഡിജിറ്റലായി അക്കൗണ്ടുകൾ തുറക്കാനുള്ള പ്രതിദിന പേയ്മെന്റ് പരിധി രണ്ടുലക്ഷം രൂപയിലും തുടരും.

  • Related Posts

    കരളിന് സമീപം വീണ്ടും സിസ്റ്റ്, രോഗം തിരിച്ചു വന്നത് മാനസികമായി തളർത്തിയെന്ന് ദീപിക കക്കർ

    Spread the love

    Spread the loveകാൻസറിനെതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന ആളാണ് നടി ദീപിക കക്കർ. കരളിലാണ് ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കരളിന് സമീപം വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനെ…

    രേണു സുധി ഇനി രേഷ്മ പി. തങ്കച്ചൻ; ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റി താരം

    Spread the love

    Spread the loveഅന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ ഇൻസ്റ്റഗ്രാം പേജില്‍‍ വരുത്തിയ ചില മാറ്റങ്ങളാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടിത്. പേര് രേണു സുധിയെന്നതു മാറ്റി രേഷ്മ പി. തങ്കച്ചന്‍ എന്നാണ് മാറ്റിയിരിക്കുന്നത്. അക്കൗണ്ട് ഔദ്യോഗികമായി…

    Leave a Reply

    Your email address will not be published. Required fields are marked *