പുലി ആടിനെ കൊന്നു തിന്നു
ചുള്ളിയോട് പാടിപറമ്പിൽ പുലി ആടിനെ കൊന്നുതിന്നു.ഇന്ന് ഉച്ചക്ക് 2 മണിയോടെ സംഭവം. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് പാതി ഭക്ഷിച്ച ആടിനെ പുലി ഉപേക്ഷിച്ച് പോയി.
വൈദ്യുതി ബില്ലടയ്ക്കാന്‍ ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം
തിരുവനന്തപുരം : വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കാന്‍ സാധിക്കുക. ഒരു കെഎസ്ഇബി ഓഫീസില്‍ ബില്ലടയ്ക്കുന്നതിനായി രണ്ട് കാഷ്…
വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്: 25 കോടി പോയത് ഇരുപതോളം അക്കൗണ്ടുകളിലേക്ക്, കേസില്‍ കൂടുതല്‍ പ്രതികള്‍
കൊച്ചി: വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ യുവതിക്ക് 25 കോടി രൂപ നഷ്ടമായ സംഭവത്തില്‍ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം. കേസില്‍ ഇന്നലെ അറസ്റ്റിലായ യുവതിയില്‍ നിന്ന് കൂടുതല്‍ പ്രതികളെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചു. കൊച്ചി കടവന്ത്ര സ്വദേശിയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി…
16കാരന് ഡേറ്റിങ് ആപ് വഴി പീഡനം: ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നു വിവരം; ലോഡ്ജുകാർക്കും പങ്ക്
സ്വവർഗരതിക്കാർക്കുള്ള ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട് പതിനാറുകാരനെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു രൂപയുടെ ഇടപാടു നടന്നതായി വിവരം. ചില ലോഡ്ജുകൾ കേന്ദ്രീകരിച്ചു നടന്ന പീഡനത്തിലും സാമ്പത്തിക ഇടപാടിലും ലോഡ്ജ് നടത്തിപ്പുകാർക്കും പങ്കുണ്ടെന്നാണു സൂചന. അതേസമയം, പീഡനം നടന്ന സ്ഥലങ്ങളിൽ ചന്തേര പൊലീസ്…
സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി മാല മോഷ്ടിച്ച് മുങ്ങി; യുവതിയെ കുടുക്കി സിസിടിവി ദൃശ്യം
മാഹി ∙ സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ കയറിയ യുവതി, മാല മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അഴിയൂർ ഹാജിയാർ പള്ളിക്കു സമീപത്തെ മനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ എൻ. ആയിഷയെ (41) മാഹി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.…
ച്യൂയിങ് ഗം തൊണ്ടയിൽ കുടുങ്ങി, ശ്വാസംകിട്ടാതെ പിടഞ്ഞു; കുട്ടിയുടെ ജീവൻ രക്ഷിച്ച് യുവാക്കൾ
കണ്ണൂർ: പഴയങ്ങാടിയിൽ ച്യൂയിങ് ഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിക്ക് രക്ഷകരായി ഒരു കൂട്ടം യുവാക്കൾ. കടയിൽ സാധനം വാങ്ങാനെത്തിയ യുവാക്കളുടെ സമയോചിതമായ ഇടപെടലും പ്രഥമശുശ്രൂഷയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്. കുട്ടി ധൈര്യം സംഭരിച്ച് സഹായത്തിനായി നേരിട്ട്…
ഉറക്കമില്ലാതെ കുടുംബങ്ങൾ
മേപ്പാടി- ചൂരൽമല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിർമിക്കുന്ന സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. വീടുകളുടെ മേൽഭാഗത്തായി 50 അടിയോളം ഉയരത്തിൽ വരുന്ന കൂറ്റൻ സംരക്ഷണഭിത്തി അപകട ഭീഷണി ഉയർത്തുകയാണ്. റോഡ് നവീകരണ പ്രവൃ ത്തി നടക്കുന്ന…
പനമരത്ത് വീണ്ടും മോഷ്ടാവിൻ്റെ സാന്നിധ്യം
പനമരം കൈതക്കൽ സി.പി നജുവിൻ്റെ വീട്ടിലാണ് ഇന്നലെ രാത്രിയിൽ മോഷ്ടാവ് എത്തിയത്. പിൻവശത്തെ വാതിൽ തുറന്ന് അകത്തുകയറിയ കള്ളൻ വീട്ടുകാർ ശബ്ദമുണ്ടാക്കിയപ്പോൾ ഓടി രക്ഷപെടുകയായിരുന്നു. പനമരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പനമരം പ്രദേശത്തെ നിരവധിയിടങ്ങളിൽ മോഷണം നടത്തിയയാളെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയതോടെ…
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
വെള്ളമുണ്ട കട്ടയാട് സ്വദേശി ചേരാംകണ്ടി മൊയ്‌തു(63) ആണ് മരിച്ചത്. സെപ്റ്റംബർ 9ന് കോറോത്ത് വച്ച് ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൊയ്‌തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: ആസ്യ. മക്കൾ: മമ്മൂട്ടി, സൗദ, സൂപ്പി. മരുമക്കൾ: നൂർജഹാൻ,…
സ്‌കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കില്‍ സ്‌കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരം സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവര്‍ക്കണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.30ഓടെ പള്ളിമുക്ക് ജുമാ മസ്ജിദിന്റെ മുമ്പില്‍ ആയിരുന്നു…
















