16കാരന് ഡേറ്റിങ് ആപ് വഴി പീഡനം: ലക്ഷങ്ങളുടെ ഇ‌ട‌പാട് നടന്നെന്നു വിവരം; ലോഡ്ജുകാർക്കും പങ്ക്

Spread the love

സ്വവർഗരതിക്കാർക്കുള്ള ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട് പതിനാറുകാരനെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു രൂപയുടെ ഇടപാടു നടന്നതായി വിവരം. ചില ലോഡ്ജുകൾ കേന്ദ്രീകരിച്ചു ന‌ടന്ന പീഡനത്തിലും സാമ്പത്തിക ഇടപാടിലും ലോഡ്ജ് നടത്തിപ്പുകാർക്കും പങ്കുണ്ടെന്നാണു സൂചന. അതേസമയം, പീഡനം നടന്ന സ്ഥലങ്ങളിൽ ചന്തേര പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ചെറുവത്തൂരിലെ ലോഡ്ജിൽ പരിശോധന നടത്തി. കാസർകോടിനു പുറമെ കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലും കേസുണ്ട്. അവി‌ടെയും തെളിവെടുപ്പിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.

 

16 കാരനായ വിദ്യാർഥി പീഡനത്തിന് ഇരയായ കേസിൽ 12 പേരാണ് ഇതുവരെ പിടിയിലായത്. ഇത്തരം ഡേറ്റിങ് ആപ്പിൽ ലോഗിൻ ചെയ്യാൻ പൂർണമായ വ്യക്തിവിവരം രേഖകൾ സഹിതം നൽകണമെന്നില്ല. അതുകൊണ്ട‌ുതന്നെ, പ്രായപൂർത്തിയായെന്നു കാട്ടി ആപ്പിൽ അംഗമാകാം. കുറ്റകൃത്യത്തിന്റെ പേരിൽ ആപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. ആപ്പുകളിൽ ലോഗിൻ ചെയ്യാൻ വ്യക്തിവിവരങ്ങളും തിരിച്ചറിയൽ രേഖകളും നിർബന്ധമാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ബേക്കൽ എഇഒ വി.കെ.സൈനുദ്ദീൻ, റെയിൽവേ ക്ലറിക്കൽ ജീവനക്കാരൻ ചിത്രരാജ് എന്നിവരുൾപ്പെടെ 12 പേരെയാണ് ഇതുവരെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജ് ഉൾപ്പെടെ 4 പേർ ഒളിവിലാണ്. പല തവണ പൊലീസ് സിറാജിന്റെ വീട്ടിൽ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച പൊലീസ് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന സിറാജ് മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.

 

വിദ്യാർഥിയുടെ വീട്ടിൽ നിന്ന് ഒരാൾ ഇറങ്ങി ഓടുന്നത് അമ്മ കാണുകയും തുടർന്നു ഫോൺ പരിശോധിക്കുകയും ചെയ്തതോടെയാണു സംശയം തോന്നിയത്. തുടർന്നു പൊലീസിൽ അറിയിക്കുകയായിരുന്നു. ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയിൽനിന്നു വിവരം ശേഖരിച്ചതോടെയാണ് പീഡനത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.

 

 

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *