വൻ ട്വിസ്റ്റ്; കാർ മാത്രമല്ല ലോറിയും മോഷ്ടിച്ചത്

കൊച്ചി ∙ കാർ മോഷ്ടിച്ചു കടത്തിയെന്ന പേരിൽ പനങ്ങാട് പൊലീസ് കണ്ടെയ്നർ ലോറി പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജസ്ഥാൻ സ്വദേശികളായ 3 പേർ എത്തിയ കണ്ടെയ്നർ ലോറിയും മോഷണ മുതലാണെന്നും ഇതിലാണ് കാർ കടത്തിയതെന്നും പൊലീസ് പറഞ്ഞു. തമിഴ്നാട്…

ലഹരി വേട്ട; പിടിച്ചെടുത്തത് എംഡിഎംഎയും എക്‌സ്റ്റസി ഗുളികകളും, യുവതിയടക്കം 4 പേർ പിടിയിൽ

കൊച്ചി ∙ നഗരത്തിൽ വീണ്ടും വൻ ലഹരി വേട്ട. വലിയ അളവിലുള്ള രാസലഹരിയുമായി കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതിയും 3 യുവാക്കളുമാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കൊച്ചി നഗരത്തില്‍ സംശയമുള്ളവരുടെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു നടക്കുന്ന രഹസ്യപരിശോധനയുടെ ഭാഗമായാണ് ഇവരുടെ ഫ്ലാറ്റും പരിശോധിച്ചത്.…

വിപഞ്ചികയുടെ ചേതനയറ്റ ശരീരം കാണാൻ അമ്മ, ഷാർജയിലെത്തി; നിതീഷിനെതിരെ പരാതി നൽകിയേക്കും

ഷാർജ / കൊല്ലം∙ ഭർതൃപീഡനത്തെത്തുടർന്ന് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ(32) അമ്മ ഷൈലജ ഷാർജയിലെത്തി. മകളുടെയും കൊച്ചുമകള്‍ വൈഭവിയുടെയും (ഒന്നരവയസ്സ്) മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാനാണ് ഷൈലജ എത്തിയത്. ബന്ധുവിനൊപ്പം പുലർച്ചെയാണ് ഷാർജയിൽ വിമാനമിറങ്ങിയത്. വിപഞ്ചികയുടെ സഹോദരൻ വിനോദും കാനഡയിൽനിന്ന് ഇന്ന്…

സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കം, യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചതായി പരാതി. കോഴിക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് അഞ്ചംഗസംഘം മലപ്പുറത്തെ തൃപ്പനച്ചിയിലെത്തിച്ച് മർദ്ദിച്ചത്. ആളൊഴിഞ്ഞ വീട്ടിൽ വെച്ചായിരുന്നു മർദ്ദനമെന്ന് പരാതിയിൽ പറയുന്നു. രണ്ടുവർഷം മുമ്പ് നടന്ന സ്വർണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന്…

മറ്റൊരു ബന്ധമെന്ന് സംശയം, നടി മഞ്ജുള ശ്രുതിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

ബംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കന്നഡ സീരിയല്‍ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ (38) ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഒന്നിലധികം തവണ കുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്രുതി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഭര്‍ത്താവ് അമ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

വൈത്തിരി : ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴുതന, പേരുംങ്കോട, കാരാട്ട് വീട്ടില്‍ കെ. ജംഷീര്‍ അലി (41) നെയാണ് തിരുവനന്തപുരം വര്‍ക്കലയില്‍ വച്ച് പോലീസ് പിടികൂടിയത്. ജയ്പൂരിലേക്ക്…

കഞ്ചാവ് വിൽപന എക്സൈസിനെ അറിയിച്ചു; 22 കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചു, തല മൊട്ടയടിച്ചു; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന എക്സൈസിനെ അറിയിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് തല മൊട്ടയടിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേജ് സ്വദേശിയായ അബ്ദുള്ളയെ(22) ആറംഗ സംഘം വിമാനത്താവളത്തിന് സമീപത്തു നിന്നും തട്ടിക്കൊണ്ടുപോയത്. നാലാഞ്ചിറ…

വിദ്യാർഥിനികളുടെ വസ്ത്രമഴിപ്പിച്ച് ആർത്തവ പരിശോധന: 3 അധ്യാപികമാരും അറസ്റ്റിൽ

മുംബൈ ∙ സ്കൂളിലെ ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ടതിനെ തുടർന്നു വിദ്യാർഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചതിന് 3 അധ്യാപികമാരും അറസ്റ്റിലായി. താനെയിലെ ഷഹാപുരിലുള്ള ആർ.എസ്.ദമാനിയ സ്കൂൾ വനിതാ പ്രിൻസിപ്പലും പ്യൂണും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ 5 പേരെയും ഇൗ മാസം 15…

വിദ്യാർഥിനികളുടെ വസ്ത്രമഴിപ്പിച്ച് ആർത്തവ പരിശോധന; പ്രിൻസിപ്പലും പ്യൂണും പിടിയിൽ, അധ്യാപകർക്കെതിരെ കേസ്

മുംബൈ ∙ സ്കൂളിലെ ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ടതിനു പിന്നാലെ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തിയ വനിതാ പ്രിൻസിപ്പലിനെയും വനിതാ പ്യൂണിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2 ട്രസ്റ്റിമാർക്കും 2 അധ്യാപകർക്കുമെതിരെ കേസുമെടുത്തു.   താനെ ജില്ലയിലെ ഷഹാപുരിലുള്ള ആർ.എസ്.ദമാനിയ…

‘ഗർഭം അലസിപ്പിക്കാൻ കൂട്ടുനിന്നു’: മുൻ ലിവിങ് പങ്കാളിയെയും സുഹൃത്തിന്റെ കുഞ്ഞിനെയും കൊന്നു, യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി∙ മുൻ ലിവിങ് പങ്കാളിയെയും അവരുടെ സുഹൃത്തിന്റെ ആറു മാസം പ്രായമായ കുഞ്ഞിനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിനിയായ സോനൽ ആര്യയെ (22) ആണ് ആൺസുഹൃത്തായിരുന്ന നിഖിൽ കുമാർ (23) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഡൽഹിയിലെ മജ്‌നു കാ ടിലയിലാണ് സംഭവം.…