വൻ ട്വിസ്റ്റ്; കാർ മാത്രമല്ല ലോറിയും മോഷ്ടിച്ചത്

Spread the love

കൊച്ചി ∙ കാർ മോഷ്ടിച്ചു കടത്തിയെന്ന പേരിൽ പനങ്ങാട് പൊലീസ് കണ്ടെയ്നർ ലോറി പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജസ്ഥാൻ സ്വദേശികളായ 3 പേർ എത്തിയ കണ്ടെയ്നർ ലോറിയും മോഷണ മുതലാണെന്നും ഇതിലാണ് കാർ കടത്തിയതെന്നും പൊലീസ് പറഞ്ഞു. തമിഴ്നാട് കൃഷ്ണഗിരി പൊലീസാണ് ഇക്കാര്യം കേരള പൊലീസിനെ വിവരമറിയിച്ചത്. ബെംഗളുരുവിൽ നിന്നാണ് ലോറി മോഷ്ടിച്ചതെന്നാണ് വിവരം. കൃഷ്ണഗിരിയിൽ നിന്നുള്ള പൊലീസ് സംഘം നാളെ കൊച്ചിയിലെത്തിയേക്കും പനങ്ങാട് പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ മൂന്നാമനെ ചൊവ്വാഴ്ച ഉച്ചയോടെ പിടികൂടിയിരുന്നു.

ഊട്ടിയിൽനിന്നു കാർ കടത്തിക്കൊണ്ടു വരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെയ്നർ ലോറി പൊലീസ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികളായ 3 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലോറിയിൽ പക്ഷേ കാർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഗ്യാസ് കട്ടർ അടക്കം കണ്ടെത്തിയതോടെ മോഷണ സംഘമാണ് പിടിയിലായതെന്ന് പൊലീസ് ഉറപ്പിച്ചു. ഇതോടെ മോഷ്ടിച്ച കാർ മറ്റെവിടെയെങ്കിലും ഇറക്കിയിരിക്കാം എന്ന സംശയത്തിൽ ഇവരെ ചോദ്യം ചെയ്തു വരുന്നതിനിടെയാണ് ലോറിയും മോഷണ മുതലാണെന്ന് വിവരം കൃഷ്ണഗിരി പൊലീസിൽനിന്നു ലഭിക്കുന്നത്.

കാർ മോഷണം പോയതിൽ ‍ഞായറാഴ്ചയാണ് കൃഷ്ണഗിരി പൊലീസിന് പരാതി ലഭിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ കാറിനു സമീപം ഒരു കണ്ടെയ്നർ ലോറി നിർത്തിയിട്ടിരുന്നതായി വിവരം ലഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ലോറിയുടെ ഫാസ്റ്റ് ടാഗ് വിവരങ്ങൾ ലഭിച്ചു. ഈ ലോറി മോഷണം പോയതായി നേരത്തെ തന്നെ പരാതിയുണ്ടെന്നും കേരളത്തിലേക്കാണ് പോയതെന്നും കൃഷ്ണഗിരി പൊലീസ് മനസ്സിലാക്കി. തുടർന്നാണ് കേരള പൊലീസിനെ വിവരം അറിയിച്ചത്. പനങ്ങാട് പൊലീസ്, നെട്ടൂർ വച്ചാണ് ലോറിയും കൂടെയുള്ളവരെയും കസ്റ്റഡിയിലെടുത്തത്. എന്നാൽ കാർ കണ്ടെത്താനായിട്ടില്ല. കാർ മോഷ്ടിക്കുന്നതു കണ്ട ചിലർ പിന്തുടർന്നതോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം.

വൻ കവർച്ച നടത്താൻ തന്നെ ഇവർ ആസൂത്രണം ചെയ്തിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.വരുന്ന വഴികളിലെ എടിഎമ്മുകൾ മെഷീൻ സഹിതം കവർച്ച ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. കണ്ടെയ്നറിനകത്തു വച്ച് ഇവ പൊളിക്കാനും അവശിഷ്ടങ്ങൾ വഴിയിൽ ഉപേക്ഷിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു എന്നാണ് തമിഴ്നാട് പൊലീസ് വൃത്തങ്ങൾ പറയുന്നത്.കൊച്ചി ∙ കാർ മോഷ്ടിച്ചു കടത്തിയെന്ന പേരിൽ പനങ്ങാട് പൊലീസ് കണ്ടെയ്നർ ലോറി പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജസ്ഥാൻ സ്വദേശികളായ 3 പേർ എത്തിയ കണ്ടെയ്നർ ലോറിയും മോഷണ മുതലാണെന്നും ഇതിലാണ് കാർ കടത്തിയതെന്നും പൊലീസ് പറഞ്ഞു. തമിഴ്നാട് കൃഷ്ണഗിരി പൊലീസാണ് ഇക്കാര്യം കേരള പൊലീസിനെ വിവരമറിയിച്ചത്. ബെംഗളുരുവിൽ നിന്നാണ് ലോറി മോഷ്ടിച്ചതെന്നാണ് വിവരം. കൃഷ്ണഗിരിയിൽ നിന്നുള്ള പൊലീസ് സംഘം നാളെ കൊച്ചിയിലെത്തിയേക്കും പനങ്ങാട് പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ മൂന്നാമനെ ചൊവ്വാഴ്ച ഉച്ചയോടെ പിടികൂടിയിരുന്നു.

ഊട്ടിയിൽനിന്നു കാർ കടത്തിക്കൊണ്ടു വരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെയ്നർ ലോറി പൊലീസ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികളായ 3 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലോറിയിൽ പക്ഷേ കാർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഗ്യാസ് കട്ടർ അടക്കം കണ്ടെത്തിയതോടെ മോഷണ സംഘമാണ് പിടിയിലായതെന്ന് പൊലീസ് ഉറപ്പിച്ചു. ഇതോടെ മോഷ്ടിച്ച കാർ മറ്റെവിടെയെങ്കിലും ഇറക്കിയിരിക്കാം എന്ന സംശയത്തിൽ ഇവരെ ചോദ്യം ചെയ്തു വരുന്നതിനിടെയാണ് ലോറിയും മോഷണ മുതലാണെന്ന് വിവരം കൃഷ്ണഗിരി പൊലീസിൽനിന്നു ലഭിക്കുന്നത്.

കാർ മോഷണം പോയതിൽ ‍ഞായറാഴ്ചയാണ് കൃഷ്ണഗിരി പൊലീസിന് പരാതി ലഭിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ കാറിനു സമീപം ഒരു കണ്ടെയ്നർ ലോറി നിർത്തിയിട്ടിരുന്നതായി വിവരം ലഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ലോറിയുടെ ഫാസ്റ്റ് ടാഗ് വിവരങ്ങൾ ലഭിച്ചു. ഈ ലോറി മോഷണം പോയതായി നേരത്തെ തന്നെ പരാതിയുണ്ടെന്നും കേരളത്തിലേക്കാണ് പോയതെന്നും കൃഷ്ണഗിരി പൊലീസ് മനസ്സിലാക്കി. തുടർന്നാണ് കേരള പൊലീസിനെ വിവരം അറിയിച്ചത്. പനങ്ങാട് പൊലീസ്, നെട്ടൂർ വച്ചാണ് ലോറിയും കൂടെയുള്ളവരെയും കസ്റ്റഡിയിലെടുത്തത്. എന്നാൽ കാർ കണ്ടെത്താനായിട്ടില്ല. കാർ മോഷ്ടിക്കുന്നതു കണ്ട ചിലർ പിന്തുടർന്നതോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം.

വൻ കവർച്ച നടത്താൻ തന്നെ ഇവർ ആസൂത്രണം ചെയ്തിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.വരുന്ന വഴികളിലെ എടിഎമ്മുകൾ മെഷീൻ സഹിതം കവർച്ച ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. കണ്ടെയ്നറിനകത്തു വച്ച് ഇവ പൊളിക്കാനും അവശിഷ്ടങ്ങൾ വഴിയിൽ ഉപേക്ഷിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു എന്നാണ് തമിഴ്നാട് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

  • Related Posts

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *